സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്.

Update: 2021-03-02 05:29 GMT

സ്വർണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. 33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്.

34,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 34,000 രൂപയില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 4210 രൂപയാണ്. ഇന്നലെ ഇത് 4305 രൂപ ആയിരുന്നു.

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു.

Full View
Tags:    

Similar News