ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര ബഹിഷ്‌കരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം; ഉദ്ഘാടന പരിപാടിയില്‍ പാണക്കാട്ടെ പ്രധാന തങ്ങന്മാര്‍ പങ്കെടുത്തില്ല

പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തെ ജാഥയുടെ ഡയറക്ടറായി നിയമിച്ചതിലും ലീഗ് അനുകൂല വിഭാഗത്തിന് എതിര്‍പ്പുണ്ട്

Update: 2025-12-19 14:39 GMT

മലപ്പുറം: ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര ബഹിഷ്‌കരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം. ജിഫ്രി തങ്ങളുടെ യാത്രയുടെ ഉത്ഘാടനപരിപാടിയില്‍ പാണക്കാട്ടെ പ്രധാനനേതാക്കള്‍ പങ്കെടുത്തില്ല. ഉത്ഘാടകനാകേണ്ടിയിരുന്ന മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എത്തിയില്ല. യാത്രയുടെ പതാകകൈമാറ്റം പാണക്കാട് നിന്ന് നടത്താമെന്ന ധാരണ തെറ്റിച്ചെന്ന് ലീഗ് അനുകൂല വിഭാഗം പറഞ്ഞു.

സമസ്തയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന യാത്രയുടെ പതാകകൈമാറ്റം പാണക്കാട് നിന്ന് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍, തിരൂര്‍ക്കാട് വെച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു. ഇതാണ് സമസ്തയിലെ മുസ്‌ലിം ലീഗ് വിഭാഗത്തെ ചൊടിപ്പിച്ചത്. കൂടാതെ, പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തെ മുക്കത്തെ ജാഥയുടെ ഡയറക്ടറായി നിയമിച്ചതിലും ലീഗ് അനുകൂല വിഭാഗത്തിന് എതിര്‍പ്പുണ്ട്.

Advertising
Advertising

സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെ അധ്യക്ഷന്‍ ഒരു യാത്ര നയിക്കുന്നത്. 2026 ഫെബ്രുവരിയില്‍ കാസര്‍കോട് നടക്കുന്ന നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ശതാബ്ദി സന്ദേശ യാത്ര. ഡിസംബര്‍ 29ന് മംഗലാപുരത്താണ് യാത്ര സമാപിക്കുക. ഓരോ ജില്ലകളിലും ഓരോ സ്വീകരണ കേന്ദ്രവും മലപ്പുറത്ത് രണ്ട് സ്വീകരണ കേന്ദ്രങ്ങളാണ് ഉള്ളത്. ശതാബ്ദി സന്ദേശ യാത്രയുടെ ഉത്ഘാടനചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News