എ പാസേജ് ടു ഇന്ത്യ സാംസ്കാരികോത്സവം ഏപ്രില്‍ 14, 15 തിയതികളില്‍

Update: 2016-04-23 17:23 GMT
Editor : admin
എ പാസേജ് ടു ഇന്ത്യ സാംസ്കാരികോത്സവം ഏപ്രില്‍ 14, 15 തിയതികളില്‍

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലാണ് നടക്കുക

എ പാസേജ് ടു ഇന്ത്യ എന്ന തലക്കെട്ടില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സാംസ്കാരികോത്സവം ഏപ്രില്‍ 14, 15 തിയതികളില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടക്കുമെന്ന അംബാസിഡര്‍ സഞ്ജീവ് അറോറ അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും .

ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരിക്കും പാസേജ് ടു ഇന്ത്യ സാംസ്കാരികോത്സവം എന്ന് അംബാസഡര്‍ സഞ്ജീവ് അറോറ, ഐ.സി.സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. പരിപാടിയെകുറിച്ച് വിശദീകരിക്കാനായി ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അംബാസിഡര്‍ .

Advertising
Advertising

ഏപ്രില്‍ 14ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രദര്‍ശനം 15 ന് രാത്രി 10 മണിവരെ തുടരും . ഇന്ത്യന്‍ റയില്‍വേ, മംഗള്‍യാന്‍ എന്നിവയുടെ മാതൃകകളായിരിക്കും ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കതാറയില്‍ 10 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച 'ഇന്ത്യാ ഗേറ്റ്' മാതൃക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഭക്ഷ്യസ്റ്റാളുകള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പവലിയനുകള്‍ ഉണ്ടാകും. ഐസിസിയുടെ കീഴിലുള്ള വിവിധ സംഘടനകളും കമ്പനികളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. ഇത്തവണ കലാപരിപാടി അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത നാടോടി നൃത്തസംഘം എത്തും. പ്രമുഖ രാജസ്ഥാനി കലാകാരന്‍ സുപ്കിയുടെ നേതൃത്വത്തിലുള്ള 12 അംഗം സംഘം 'കല്‍ബെലിയ' നാടോടി നൃത്തം അവതരിപ്പിക്കും. ഐ.സി.സി സംഘടനകളും വിവിധ സ്കൂള്‍ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News