സൗദിയിൽ സൈനിക കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ തുർക്കി കമ്പനി

ദമ്മാമിലും ജിദ്ദയിലുമാണ് നിർമാണശാലകൾ

Update: 2026-02-05 11:54 GMT

റിയാദ്: സൗദിയിൽ സൈനിക കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ തുർക്കി. ദമ്മാമിലും ജിദ്ദയിലുമാണ് നിർമാണശാലകൾ സ്ഥാപിക്കുക. ഇതിനായി തുർക്കി കമ്പനിയായ ARES, സൗദി കമ്പനികളുമായി സഹകരിച്ച് സൗദി അറേബ്യയിൽ 'ARES നേവൽ' എന്ന പേരിൽ പുതിയ കമ്പനി സ്ഥാപിക്കും. സൈനിക കപ്പലുകൾ നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനുമാണ് കപ്പൽ നിർമാണശാലകൾ സ്ഥാപിക്കുന്നത്.

വിഷൻ 2030 പരിപാടിയുടെ ഭാഗമായാണ് നടപടി. സമുദ്ര വ്യവസായം പ്രാദേശികവൽക്കരിക്കുകയും സൗദി നാവികസേനക്കും തീരസംരക്ഷണ സേനക്കും സേവനം നൽകുകയുമാണ് ലക്ഷ്യം.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News