വനിതകൾക്കായി 3,000 കോടിയുടെ നിക്ഷേപവുമായി സൗദി അറേബ്യ

തൊഴിൽ വിപണിയിൽ സ്ത്രീകളെ മുന്നോട്ട് നയിക്കലാണ് ലക്ഷ്യം

Update: 2026-02-05 16:05 GMT

റിയാദ്: വനിതകൾക്കായി വലിയ നിക്ഷേപവുമായി സൗദി അറേബ്യ. തൊഴിൽ മേഖലയിലടക്കം വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് തീരുമാനം. വനിതകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്.

തൊഴിൽ വിപണിയിൽ 3,000 കോടിയുടെ നിക്ഷേപമാണ് നടത്തുക. തൊഴിൽ വിപണിയിൽ സ്ത്രീകളെ മുന്നോട്ട് നയിക്കലാണ് ലക്ഷ്യം. സൗദി മീഡിയ ഫോറത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. സൗദി വിമൻ ലീഡേഴ്സ് നെറ്റ്‍വർക്കാണ് ഇക്കാര്യം അറിയിച്ചത്. വനിതകളെ തൊഴിൽ രംഗത്ത് കൂടുതൽ മുന്നോട്ട് നയിക്കുക, നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയർത്തുക, സ്വകാര്യ, സർക്കാർ മേഖലകളിൽ സമാന അവസരങ്ങൾ ഉറപ്പാക്കുക എന്നിവക്കായാണ് നിക്ഷേപങ്ങൾ. ഇതിന്റെ ഭാഗമായി വനിതാ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വികസന പരിശീലനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകത്വം, ഫ്രീലാൻസ് മേഖലകൾക്കുള്ള പിന്തുണ, ലീഡർഷിപ്പ് ട്രെയിനിംഗ് ആന്റ് മെന്റർഷിപ്പ് പ്രോഗ്രാമുകൾ, ഡിജിറ്റൽ, മീഡിയ, ടെക്, ഫിനാൻസ് മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News