ജീവിതം ആഹ്ലാദകരമാക്കാന്‍ ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ദുബൈയില്‍ ആദരിച്ചു

Update: 2016-11-28 13:36 GMT
Editor : admin
ജീവിതം ആഹ്ലാദകരമാക്കാന്‍ ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ദുബൈയില്‍ ആദരിച്ചു

ജനങ്ങളുടെ ജീവിതം ആഹ്ലാദകരമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ആദരിക്കുന്ന ചടങ്ങ് ദുബൈയില്‍ നടന്നു

Full View

ജനങ്ങളുടെ ജീവിതം ആഹ്ലാദകരമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ആദരിക്കുന്ന ചടങ്ങ് ദുബൈയില്‍ നടന്നു. ദുബൈ ക്വാളിറ്റി ഗ്രൂപ്പാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഐഡിയാസ് അറേബ്യയുടെ പതിനൊന്നാമത് ഇന്‍ര്‍നാഷനല്‍ കോണ്‍ഫറന്‍സിലാണ് വനിതകള്‍ ഉള്‍പ്പെടെ പുതിയ ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ആദരിച്ചത്. ഇതാദ്യമായി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന ഒരു വകുപ്പിന് തന്നെ യുഎഇ മന്ത്രിസഭ രൂപം നല്‍കിയ സാഹചര്യത്തിലാണ് പുതിയ ആശയങ്ങള്‍ സമര്‍പ്പിച്ചവരെ ആദരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ദുബൈ ക്വാളിറ്റി ഗ്രൂപ്പ് ഡപ്യൂട്ടി മാനേജിങ് ഡയരക്ടര്‍ സല്‍മാന്‍ വിരാളിപുറത്ത് പറഞ്ഞു. സസാധാരണക്കാര്‍ ഉള്‍പ്പെടെ പൗരന്‍മാരുടെ ജീവിതം സന്തോഷകരമാക്കാന്‍ ഉതകുന്ന ഒട്ടേറെ ആശയങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാജ്യത്തെ തൊഴിലിടങ്ങളില്‍ ആഹ്ളാദകരമായ സാഹചര്യം രൂപപ്പെടുത്താന്‍ പോന്ന നിര്‍ദേശങ്ങളാണ് ലഭിച്ചതില്‍ കൂടുതല്‍. യുഎഇ സര്‍ക്കാറിന്റെ ആശയങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ക്കും ഉടന്‍ രൂപം നല്‍കാനുള്ള തയാറെടുപ്പിലാണ് ദുബൈ ക്വാളിറ്റി ഗ്രൂപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News