ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ അനുമതി

Update: 2017-01-06 15:54 GMT
ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ അനുമതി

അനിവാര്യമായ കാരണങ്ങളാലാണ് ഫീസ് കൂട്ടുന്നതെന്നും തീരുമാനത്തിനോട് രക്ഷിതാക്കൾ സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു

Full View

ബഹ്റൈനിലെ കമ്മ്യൂണിറ്റി വിദ്യാലയമായ ഇന്ത്യൻ സ്കൂളിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. അനിവാര്യമായ കാരണങ്ങളാലാണ് ഫീസ് കൂട്ടുന്നതെന്നും തീരുമാനത്തിനോട് രക്ഷിതാക്കൾ സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യർത്ഥിച്ചു.

ഉയർന്ന വൈദ്യുത നിരക്കും റിഫ ക്യാമ്പസിനു വേണ്ടി ലോൺ എടൂത്തതും കാരണമായാണ് സ്കൂളിലെ ഫീസ് നിരക്കുകൾ വർധിപ്പിക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് പറയുന്ന ന്യായം. ഫീസ് വർധനവിന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചതോടെ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ വർധിച്ച ഫീസ് അടക്കേണ്ടി വരും. അഞ്ച് ദിനാർ വർധിപ്പിക്കാനുള്ള അംഗീകാരം മന്ത്രാലയം തന്നിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പരമാവധി രണ്ടര ദിനാർ വരെയേ ഫീസ് വർധിപ്പിക്കുന്നുള്ളൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. വാഹന നിരക്കും ഒരു ദിനാർ വർധിപ്പിക്കും. സ്കൂളിലെ പഠന നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനും പരിശ്രമിക്കുന്ന ഭരണ സമിതിക്ക് ഫീസ് വർധനയുടെ കാര്യത്തിൽ പിന്തുണ നൽകണമെന്ന് രക്ഷിതാക്കളോട് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

Tags:    

Similar News