ഖത്തറിലെ പ്രവാസികളുടെ ഈദ് ആഘോഷം

Update: 2017-04-11 19:27 GMT
Editor : Subin
ഖത്തറിലെ പ്രവാസികളുടെ ഈദ് ആഘോഷം

മലയാളികള്‍ കൂടുതലായെത്തിയ ഈദ്ഗാഹുകളില്‍ ഫനാര്‍ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ മേല്‍ നോട്ടത്തില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയും ഏര്‍പ്പെടുത്തിയിരിരുന്നു .

Full View

സ്വദേശികളോടൊപ്പം ഖത്തറിലെ പ്രവാസി സമൂഹവും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ നിറവിലാണ് പള്ളികളിലും ഈദുഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളിലും പ്രാര്‍ത്ഥനയിലും പ്രവാസി കുടുംബങ്ങളുടെ സജീവ സാന്നിദ്ധ്യമാണ് ഉണ്ടായത്.

കാലത്ത് കൃത്യം 5:3 നാണ് ഖത്തറിലെ വിവിധ മേഖലകളിലെ ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നത്. ദോഹ, വക്‌റ അല്‍ഖോര്‍ മിസഈദ് തുടങ്ങിയവിടങ്ങളിലായി 298 കേന്ദ്രങ്ങളാണ് ഓഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ഇത്തവണ പ്രാര്‍ത്ഥനക്കായി സജ്ജീകരിച്ചിരുന്നത്. ഇവയില്‍ 35 കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. മലയാളികള്‍ കൂടുതലായെത്തിയ ഈദ്ഗാഹുകളില്‍ ഫനാര്‍ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ മേല്‍ നോട്ടത്തില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയും ഏര്‍പ്പെടുത്തിയിരിരുന്നു . മദീനഖലീഫ സൗത്ത് ബോയ്‌സ് സെക്കന്ററി സ്‌കൂള്‍ ഈദ്ഗാഹില്‍ യുവപണ്‍ഡിതന്‍ അത്വീഖുറഹ്മാനാണ് ഖുതുബ പരിഭാഷപ്പെടുത്തിയത്.

രാജ്യത്തുടനീളം നടന്ന പെരുന്നാള്‍ പ്രാര്‍ത്ഥനയില്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസി സമൂഹവും സജീവമായാണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരല്‍ വേദി കൂടിയായി മാറി ഈദുഗാഹുകള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News