മനാമയിലെ അലങ്കാര വിളക്കുകള്‍ക്കായുള്ള ഒരിടം

Update: 2017-04-27 01:36 GMT
Editor : Subin

തുര്‍ക്കിഷ് വിളക്കുകള്‍ കൂടാതെ ഇറാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൊണ്ട് വരുന്ന പരവതാനികളും ഇവിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.

അറബ് നഗരങ്ങളിലെ കാഴ്ചകള്‍ക്ക് ചാരുത പകരുന്ന ഘടകങ്ങള്‍ പലതാണ്. ബഹ്‌റൈനില്‍ അലങ്കാര വിളക്കുകളുടെ വര്‍ണപ്രഭ കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഒരു വില്‍പനശാല പരിചയപ്പെടാം.

വിവിധ തരം അലങ്കാര വിളക്കുകള്‍ മിഴി തുറക്കുന്ന അഴകുള്ള ഈ വില്‍പനശാല ബഹ്‌റൈനിന്റെ തലസ്ഥാന നഗരിയായ മനാമയിലെത്തുന്നവര്‍ക്ക് മനം നിറക്കുന്ന കാഴ്ചയാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെയും പൈതൃകങ്ങളെയും തനിമയോടെ നിലനിര്‍ത്തുന്ന ബാബുല്‍ ബഹ്‌റൈനിലാണ് ഈ കട സ്ഥിതി ചെയ്യുന്നത്. യമന്‍ സ്വദേശിയായ സ്ഥാപനമുടമ സ്വഫ്‌വാന് കമനീയമായ തുര്‍ക്കിഷ് വിളക്കുകളുടെ വ്യാപാരത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. രാജ്യത്ത് മറ്റ് മൂന്നിടങ്ങളില്‍ കൂടി സ്വഫ് വാന്റെ വ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്നു.

തുര്‍ക്കിഷ് വിളക്കുകള്‍ കൂടാതെ ഇറാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൊണ്ട് വരുന്ന പരവതാനികളും ഇവിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. വൈവിധ്യമുള്ള കരകൗശല ഉല്‍പന്നങ്ങളും അലങ്കാര വസ്തുക്കളും ഇവിടുത്തെ കാഴ്ചകള്‍ വര്‍ണശമ്പളമാക്കുന്നു. വീടുകളും ഹോട്ടലുകളും അലങ്കരിക്കാനായി തുര്‍ക്കിഷ് വിളക്കുകള്‍ തേടി പ്രവാസികളടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്.

Writer - Subin

contributor

Editor - Subin

contributor

Similar News