പ്രായം അറുപതിനോടടുത്തിട്ടും ഒരു തവണ പോലും വോട്ടു ചെയ്യാത്ത സിസിലി

Update: 2017-05-02 03:20 GMT
Editor : admin
പ്രായം അറുപതിനോടടുത്തിട്ടും ഒരു തവണ പോലും വോട്ടു ചെയ്യാത്ത സിസിലി

25 വര്‍ഷക്കാലം കേരള ദിനേശ് ബീഡി കമ്പനിയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിനിയായ സിസിലി ആദ്യം ഇടതു തൊഴിലാളി യൂണിയനിലും പിന്നീട് കോണ്‍ഗ്രസ് അനുകൂലിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാട്ടില്‍ തെരഞ്ഞെടുപ്പ് ആരവമുയരുമ്പോള്‍ ദോഹയിലൊരു പഴയ പാര്‍ട്ടി പ്രവര്‍ത്തക നിരാശയിലാണ്. കാല്‍ നൂറ്റാണ്ടുകാലം സജീവമായി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശിനിയായ സിസിലിയാണ് ഈ തെരെഞ്ഞെടുപ്പിലും വോട്ടുചെയ്യാനില്ലെന്ന് തുറന്നു പറയുന്നത് . പ്രായം അറുപതിനോടടുത്തെങ്കിലും സിസിലി ഇതുവരെ ഒരു തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടേയില്ല.

Advertising
Advertising

25 വര്‍ഷക്കാലം കേരള ദിനേശ് ബീഡി കമ്പനിയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിനിയായ സിസിലി ആദ്യം ഇടതു തൊഴിലാളി യൂണിയനിലും പിന്നീട് കോണ്‍ഗ്രസ് അനുകൂലിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ദം തീര്‍ക്കാനായി ഖത്തറില്‍ ജോലി തേടിയെത്തിയിട്ടിപ്പോള്‍ 17 വര്‍ഷം കഴിഞ്ഞു. സാധാരണക്കാരെ പരിഗണിക്കാത്ത വികസനനയങ്ങളും പ്രവാസികളോടുള്ള അവഗണനകളും തിരിച്ചറിഞ്ഞതോടെ നാട്ടിലെ പാര്‍ട്ടികളില്‍ മതിപ്പു കുറയുകയായിരുന്നു അതു കൊണ്ട് തന്നെ ആര്‍ക്കും വോട്ടുചെയ്യാറില്ല. നേരത്തെ യൂണിയനുകളില്‍ സജീവമായിരുന്നപ്പോള്‍ പോലും താന്‍ വോട്ടു ചെയ്തിരുന്നില്ലെന്നും സിസിലി പറയുന്നു.

ഖത്തറിലെ തന്റെ സ്‌പോണ്‍സറുടെ വീട്ടില്‍ കുടുംബത്തിലെ ഒരംഗത്തെപ്പോലെ പരിഗണിക്കപ്പെട്ടതിനാല്‍ 17 വര്‍ഷമായി താന്‍ ഇവിടെ സന്തുഷ്ടയാണെന്നും എന്നാല്‍ നാട്ടില്‍ നിന്നുള്ള വാര്‍ത്തകളാണ് ഭീതിപ്പെടുത്തുന്നതെന്നും സിസിലി പറയുന്നു. കൈക്കൂലി കൊടുത്താല്‍ മാത്രം കാര്യങ്ങള്‍ നടന്നു കിട്ടുന്ന നാട്ടില്‍ രാഷ്ട്രീയക്കാരാവുന്നത് അപമാനമാണെന്നും ഇവര്‍ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News