ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന് മലയാളികളുടെ ഗാനോപഹാരം

Update: 2017-05-25 11:55 GMT
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന് മലയാളികളുടെ ഗാനോപഹാരം

പത്തോളം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ബഹ്‌റൈന്‍ എന്ന രാജ്യത്തോട് തങ്ങള്‍ക്കുള്ള സ്‌നേഹവും കടപ്പാടും വരികളില്‍ പ്രതിഫലിപ്പിച്ച് സംഗീതോപഹാരമാക്കി മാറ്റിയത്

Full View

ബഹ്‌റൈന്റെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഒരുകൂട്ടം മലയാളി യുവാക്കള്‍ ചേര്‍ന്ന് നിര്‍മിച്ച ഗാനോപഹാരം പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇരുപത്തിനാലു മണിക്കൂര്‍ നേരം കൊണ്ട് നിര്‍മിച്ച ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തത്.

പത്തോളം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ബഹ്‌റൈന്‍ എന്ന രാജ്യത്തോട് തങ്ങള്‍ക്കുള്ള സ്‌നേഹവും കടപ്പാടും വരികളില്‍ പ്രതിഫലിപ്പിച്ച് സംഗീതോപഹാരമാക്കി മാറ്റിയത്. ആശിഫ് ആച്ചി, നാസില്‍ മൂസ, ജാബിര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അറബി മലയാളം ഭാഷകള്‍ സമന്വയിപ്പിച്ച് ഗാനത്തിന്റെ വരികള്‍ രചിച്ചത് ജാബിര്‍ അല്‍ സഫയാണ്.

തങ്ങള്‍ ഉപജീവനത്തിനായി ജോലിയെടുക്കുന്ന രാജ്യത്തിനുള്ള സ്‌നേഹോപഹാരമാണെന്ന് ഗാനം തയ്യാറാക്കിയവര്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. ഹനീഫ മുടിക്കോട് സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം എസെന്‍ഷ്യ പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചത്.

Similar News