മൊബൈല്‍ ഡാറ്റയ്ക്ക് അപ്രതീക്ഷിത ബില്‍ ഈടാക്കുന്നതിനെതിരെ യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി

Update: 2017-05-29 06:13 GMT
Editor : admin
മൊബൈല്‍ ഡാറ്റയ്ക്ക് അപ്രതീക്ഷിത ബില്‍ ഈടാക്കുന്നതിനെതിരെ യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി

മൊബൈല്‍ ഡാറ്റ ഉപയോഗത്തിന് ലഭിക്കുന്ന അപ്രതീക്ഷിത ബില്‍ മൂലം കെണിയിലാകുന്ന ഉപഭോക്താക്കളുടെ സംരക്ഷണത്തിന് നടപടിയുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി.

Full View

മൊബൈല്‍ ഡാറ്റ ഉപയോഗത്തിന് ലഭിക്കുന്ന അപ്രതീക്ഷിത ബില്‍ മൂലം കെണിയിലാകുന്ന ഉപഭോക്താക്കളുടെ സംരക്ഷണത്തിന് നടപടിയുമായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. ഒരു ദിവസം മുതല്‍ ഒരു മാസത്തേക്കുള്ള ബണ്ടിലുകള്‍ വരെ ഉപയോഗിക്കുന്നവര്‍ മൊബൈല്‍ കമ്പനി നല്‍കുന്ന പാക്കേജിന് മുകളില്‍ ഉപയോഗിച്ചാല്‍ അധികമായി വന്‍ നിരക്ക് നല്‍കേണ്ടി വരുന്ന അവസ്ഥക്ക് തടയിടുകയാണ് പുതിയ നിര്‍ദേശങ്ങളിലൂടെ ട്രാ ചെയ്തിരിക്കുന്നത്.

Advertising
Advertising

മൊബൈല്‍ ബണ്ടില്‍ പാക്കേജുകള്‍ ഉപയോഗിക്കുന്നവര്‍ പാക്കേജ് തീര്‍ന്നതിന് ശേഷം അധികമായി ഡാറ്റ ഉപയോഗിക്കുന്നതാണ് പലപ്പോഴും ഞെട്ടിപ്പിക്കുന്ന ബില്‍ ലഭിക്കാന്‍ കാരണം. ഈ സാഹചര്യത്തില്‍ ബണ്ടിലുകള്‍ ഉപയോഗിക്കുന്നവരുടെ വ്യക്തമായ അനുമതിയോട് കൂടി മാത്രമേ അധിക ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ പാടുള്ളൂവെന്ന് മൊബൈല്‍ സേവന ദാതാക്കളായ ഡുവിനോടും ഇത്തിസാലാത്തിനോടും ട്രാ നിര്‍ദേശിച്ചു. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ കൂടിയ നിരക്ക് ഡാറ്റക്ക് ഈടാക്കരുത്. പല ഉപഭോക്താക്കളും പാക്കേജ് കഴിഞ്ഞത് അറിയാതെ ഉപയോഗിക്കുന്നത് മൂലം വന്‍ തുക നല്‍കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡാറ്റ പാക്കേജ് തീര്‍ന്നാല്‍ സേവനദാതാവ് ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കേണ്ടതില്ല.

ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ ഡാറ്റ നല്‍കാന്‍ പാടുള്ളവെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഉപയോഗവും ചെലവും നിയന്ത്രിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇത്തിസാലാത്തിനോടും ഡുവിനോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിരക്കുകളാണ് മൊബൈല്‍ ഡാറ്റ ഉപയോഗത്തിന് ഈടാക്കാന്‍ സാധിക്കുക. ഡാറ്റ ഉപയോഗത്തിന് അനുസരിച്ചുള്ള നിരക്ക് പ്രകാരം ഒരു എം ബിക്ക് ഒരു ദിര്‍ഹമാണ് ഈടാക്കേണ്ടത്. ഒരു ദിവസം മുതല്‍ മാസം വരെയുള്ള മൊബൈല്‍ ഡാറ്റ ബണ്ടിലുകള്‍ വാങ്ങാം. ബണ്ടിലുകള്‍ അനുസരിച്ച് എം ബിക്ക് കുറഞ്ഞത് 0.03 ദിര്‍ഹമാണ് നിരക്ക് നല്‍കേണ്ടി വരുക. ബണ്ടിലുകളിലെ ഓഫറിന് മുകളില്‍ ഉപഭോക്താവ് ഡാറ്റ ഉപയോഗിച്ചാല്‍ അധിക ഉപയോഗത്തിന് എം.ബിക്ക് ഒരു ദിര്‍ഹം എന്ന നിരക്ക് നല്‍കേണ്ടി വരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News