തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങള്‍ മറികടക്കാന്‍ കൂടുതല്‍ മികച്ച സംവിധാനത്തിന് യുഎഇ

Update: 2017-06-15 09:46 GMT
Editor : admin
തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങള്‍ മറികടക്കാന്‍ കൂടുതല്‍ മികച്ച സംവിധാനത്തിന് യുഎഇ

തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ വാഹനങ്ങള്‍ക്ക് ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ യുഎഇ കൂടുതല്‍ മികച്ച സംവിധാനം ഏര്‍പ്പെടുത്തും..

തീപിടിത്തം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ വാഹനങ്ങള്‍ക്ക് ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ യുഎഇ കൂടുതല്‍ മികച്ച സംവിധാനം ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പുതിയ ഏകോപനത്തിന് അബൂദബിയില്‍ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചു.

സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ പുതിയ ഏകോപന സിദ്ധാന്തത്തിന്റെ ലോഗോക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അഗ്‌നിശമന വാഹനങ്ങളില്‍ ഈ ലോഗോ പതിക്കും. ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു നടന്ന യോഗത്തില്‍ ഉപ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധ്യക്ഷത വഹിച്ചു. അടിയന്തര ഘട്ടങ്ങളില്‍ റെഡ് സിഗ്‌നല്‍ മറികടന്നും തിരക്ക് മറികടന്നും എളുപ്പ മാര്‍ഗങ്ങളിലൂടെ അഗ്‌നിശമന വാഹനങ്ങള്‍ എത്തിക്കുന്ന സംവിധാനവും ആഭ്യന്തര മന്ത്രി വിലയിരുത്തി. മേജര്‍ ജനറല്‍ ഡോ. നാസര്‍ ലക്‌റബാനി അല്‍ നുഐമി, മേജര്‍ ജനറല്‍ ഖലീഫാ ഹാരിബ് ഖൈലൈലി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ആഗോള രംഗത്തെ നൂതന സംവിധാനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ഇതിനകം സാധിച്ചതായി ലഫ്. കണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ കൃത്യമസയത്ത് എത്തിക്കാനും അത്യാഹിതം നേരിടാനും കൈക്കൊള്ളുന്ന ബദല്‍ നടപടികള്‍ വിജയം കാണുമെന്ന പ്രത്യാശയും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News