ബഹ്റൈനിൽ മാർച്ച് മുതല്‍ വൈദ്യുതി, വെള്ളം നിരക്ക് വർധനവ്

Update: 2017-06-21 22:43 GMT
Editor : Trainee
ബഹ്റൈനിൽ മാർച്ച് മുതല്‍ വൈദ്യുതി, വെള്ളം നിരക്ക് വർധനവ്

സബ്സിഡി ഒഴിവാക്കുന്നത് വഴിയുള്ള നിരക്ക് വർധന വിദേശികൾക്കും വലിയ കമ്പനികൾക്കും ബാധകമാകും

Full View

ബഹ്റൈനിൽ വൈദ്യുതി, വെള്ളം നിരക്കുകള്‍ മാർച്ച് മാസം മുതൽ വീണ്ടും വർധിക്കും. സബ്സിഡി ഒഴിവാക്കുന്നത് വഴിയുള്ള നിരക്ക് വർധന വിദേശികൾക്കും വലിയ കമ്പനികൾക്കും ബാധകമാകും. ഘട്ടം ഘട്ടമായി നിരക്ക് ഉയർത്തി വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്സിഡി എടുത്തുകളയാനുള്ള സർക്കാർ തീരുമാനം കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചതിനനുസരിച്ചാണ് മാർച്ച് മാസം ഒന്നാം തിയ്യതി മുതൽ വീണ്ടും നിരക്ക് വർധന നടപ്പിലാകുക. പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി ചാര്‍ജ് 3,000 യൂനിറ്റ് വരെ ഓരോ യൂനിറ്റിനും നിലവിലുള്ള ആറ് ഫില്‍സ് 13 ഫില്‍സ് ആയി ഉയരും.

വെള്ളത്തിന്‍റെ നിരക്ക് 60 യൂനിറ്റ് വരെ ഇപ്പോഴുള്ള 80 ഫില്‍സില്‍ നിന്ന് 200 ഫില്‍സായും വർധിക്കും. എണ്ണവിലയിടിവിനെ തുടർന്ന് നടപ്പിലാക്കിയ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായാണ് സർക്കാർ നിരക്ക് വർധന നടപ്പിലാക്കുന്നത്. മാംസത്തിനുള്ള സബ്സിഡി ഒഴിവാക്കുകയും എണ്ണ വില വർധിപ്പിക്കുകയും ചെയ്ത തീരുമാനങ്ങളുടെ തുടർച്ചയായാണിത്. നിരക്ക് വർധന ജീവിത ചെലവ് വർധിപ്പിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.

Writer - Trainee

contributor

Editor - Trainee

contributor

Similar News