ഒമാനില്‍ ആനുകൂല്യങ്ങളും സഹായങ്ങളും വെട്ടി കുറക്കുന്ന ധനകാര്യ സര്‍കുലര്‍ പുറത്തിറങ്ങി

Update: 2017-06-30 09:09 GMT
Editor : admin
ഒമാനില്‍ ആനുകൂല്യങ്ങളും സഹായങ്ങളും വെട്ടി കുറക്കുന്ന ധനകാര്യ സര്‍കുലര്‍ പുറത്തിറങ്ങി

എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഒമാനില്‍ പൊതു അതോറിട്ടികളുടെയും സ്ഥാപനങ്ങളുടെയും ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും വെട്ടി കുറക്കാന്‍ നിര്‍ദേശിച്ചുക്കൊണ്ട് ധനകാര്യ വകുപ്പ് സര്‍കുലര്‍ പുറത്തിറക്കി. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്തെ സാമ്പത്തിക നിലയെ വരുതിക്ക് വരുത്താന്‍ ചിലവ് ചുരുക്കല്‍ അനിവാര്യ മാണെന്നും ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍ എടുത്തതെന്നും ധനകാര്യ മന്ത്രി ദാര്‍ വിഷ് ബിന്‍ ഇസ്മായീല്‍ ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോററ്റി, അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി റഗുലേഷന്‍, ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, പബ്‌ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്, ദുകം സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റി, പബ്‌ളിക് അതോറിറ്റി ഫോര്‍ റേഡിയോ ആന്റ് ടെലിവിഷന്‍, പബ്‌ളിക് അതോറിറ്റി ഫോര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ചെലവുചുരുക്കലിന്റെ പരിധിയില്‍ വരുക.

സ്ഥാപനങ്ങള്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങളായ സ്‌കൂള്‍ ഫീസ് അലവന്‍സ്, മൊബൈല്‍ ബില്‍, വാര്‍ഷിക മെഡിക്കല്‍ അലവന്‍സ്, വാര്‍ഷിക അവധിക്കുള്ള യാത്ര ചിലവ്, വീട്ടു വാടക തുടങ്ങിയവയില്‍ കുറവ് വരും. പുതിയ തീരുമാനങ്ങള്‍ പുറത്തിറക്കിയതോടെ എണ്ണ മേഖലയിലെ പ്രതിസന്ധിമൂലം സാമ്പത്തിക ഞെരുക്കത്തിലായ ജീവനക്കാര്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News