യുഎഇയില്‍ ജോലിയെടുക്കുന്ന സ്ഥാപനത്തെ കുറിച്ച് കിംദന്തി പ്രചരിപ്പിച്ചാല്‍ പിഴ

Update: 2017-06-30 12:49 GMT
Editor : admin
യുഎഇയില്‍ ജോലിയെടുക്കുന്ന സ്ഥാപനത്തെ കുറിച്ച് കിംദന്തി പ്രചരിപ്പിച്ചാല്‍ പിഴ

യുഎഇയില്‍ ജോലിയെടുക്കുന്ന സ്ഥാപനത്തെ കുറിച്ച് കിംദന്തി പ്രചരിപ്പിച്ചാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Full View

യുഎഇയില്‍ ജോലിയെടുക്കുന്ന സ്ഥാപനത്തെ കുറിച്ച് കിംദന്തി പ്രചരിപ്പിച്ചാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജോലി സ്ഥലങ്ങളിലെ മോശം പ്രവണതകള്‍ തടയാനുള്ള നടപടികളുടെ ഭാഗമാണിത്. ഇക്കാര്യം സംബന്ധിച്ച് പ്രവാസി ജീവനക്കാരെ ബോധവല്‍ക്കരിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തില്‍ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുന്ന തരത്തില്‍ കിംവദന്തി പരത്തുന്നതും കഥകള്‍ പ്രചരിപ്പിക്കുന്നതും യുഎഇയില്‍ കനത്തപിഴ ലഭിക്കാവുന്ന കുറ്റമാണ്. ജോലിയെടുക്കുന്ന സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. സ്ഥാപനത്തിനെതിരെയും ജീവനക്കാര്‍ക്കെതിരെയും മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാക്കും. ഇക്കാര്യം സംബന്ധിച്ച് കമ്പനികള്‍ പ്രവാസി ജീവനക്കാരെ ബോധവല്‍കരിക്കണമെന്ന് മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് കേണല്‍ അവാദ് സാലിഹ് ആല്‍ കിന്തി പറഞ്ഞു. ഗോസിപ്പ് പ്രചാരണം ജീവനക്കാര്‍ക്ക് മാനഹാനിയുണ്ടാക്കുക മാത്രമല്ല മൊത്തം തൊഴിലാളികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. തൊഴിലാളികള്‍ക്ക് മേല്‍ അനാവശ്യമായി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബോസുമാരും, മടിയന്‍മാരായ ജീവനക്കാരും, ഇവരുടെ കഥകള്‍ പ്രചരിപ്പിക്കുന്നവരും ഒരുപോലെ സ്ഥാപനത്തിന്റെ ഉല്‍പാദനക്ഷമതെയെ തകര്‍ക്കും. ജീവനക്കാരുടെ കുടുംബ ജീവിതത്തെയും കുപ്രചാരണങ്ങള്‍ മോശമായി ബാധിക്കും.

ജനങ്ങളില്‍ സന്തോഷം ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പടക്കം രൂപവത്കരിച്ച് രാജ്യത്ത് ഹാപ്പിനസ് കാമ്പെയിന്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അതേസമയം യുഎഇയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നു എന്ന പ്രചാരണം ദുബൈ സാമ്പത്തിക വികസന വകുപ്പ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News