ബഹ്‌റൈനില്‍ മന്നം ജയന്തി ആഘോഷം ഫെബ്രുവരി അഞ്ചിന്
ബഹ്‌റൈനില്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടികള്‍ ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിനാണ് പരിപാടി നടക്കുക.

സംഘടന ഏര്‍പ്പെടുത്തിയ 2015ലെ മന്നം അവാര്‍ഡ് ചലച്ചിത്ര താരം സുരേഷ് ഗോപിക്ക് സമ്മാനിക്കും. അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. മികച്ച വ്യവസായ പ്രതിഭക്കുള്ള പ്രത്യേക പുരസ്‌കാരം പത്മശ്രീ ഡോ.രവി പിള്ളക്ക് നല്‍കുമെന്നും കെ.എസ്.സി.എ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് സുനില്‍ പിള്ള, സെക്രട്ടറി പ്രവീണ്‍ നായര്‍, ട്രഷറര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.