റമദാനില്‍ യുഎഇയില്‍ അത്യാവശ്യ ഭക്ഷ്യ വിഭവങ്ങള്‍ക്ക് വില കുറയും

Update: 2017-11-19 14:02 GMT
Editor : admin

റമദാനില്‍ ഏറ്റവും ആവശ്യമായ വിഭവങ്ങളുടെയെല്ലാം വില 50 ശതമാനം വരെ കുറയും...

ഈ വര്‍ഷത്തെ റമദാനില്‍ യു.എ.ഇയില്‍ അത്യാവശ്യ ഭക്ഷ്യ വിഭവങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവുണ്ടാകുമെന്ന് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. റമദാനില്‍ ഏറ്റവും ആവശ്യമായ വിഭവങ്ങളുടെയെല്ലാം വില 50 ശതമാനം വരെ കുറയും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മറ്റ് അവശ്യ വിഭവങ്ങള്‍ എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പുവരുത്താനും ക്ഷാമം ഒഴിവാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന് മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News