ഹംഗറിയുമായുള്ള ആണവ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

Update: 2018-01-06 02:06 GMT
Editor : Jaisy
ഹംഗറിയുമായുള്ള ആണവ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
Advertising

ജപ്പാന്‍, ബ്രിട്ട സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങളുമായി സമാന കരാര്‍ സൗദി മുമ്പ് ഒപ്പുവെച്ചിരുന്നു

സമാധാന ആവശ്യത്തിന് ഹംഗറിയുമായി ആണവ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യം ഉള്‍പ്പെടെയുള്ള കാര്യത്തിന് ആണവശക്തിയെ അവലംബിക്കാന്‍ അംഗീകാരം നല്‍കിയത്. ജപ്പാന്‍, ബ്രിട്ട സ്വിറ്റ്സര്‍ലാന്റ് എന്നീ രാജ്യങ്ങളുമായി സമാന കരാര്‍ സൗദി മുമ്പ് ഒപ്പുവെച്ചിരുന്നു.

സൗദിയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നേരിടാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ മാത്ര അവലംബിക്കാനാവില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുമായി ആണവകരാര്‍ ഒപ്പുവെക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജത്തെ അവലംബിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വന്‍രാഷ്ട്രങ്ങളുമായി സൗദി ധാരണയായിട്ടുള്ളത്. സൗദി തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബറില്‍ ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കുക എന്നും മന്ത്രിസഭ വിജ്ഞാപനത്തില്‍ പറയുന്നു. കിങ് അബ്ദുല്ല ആണവോര്‍ജ്ജ നഗരമാണ് സൗദിയുടെ ഭാഗത്തുനിന്നും കരാറിനെ പ്രതിനിധീകരിക്കുക. ഇതിനായില്‍ പ്രത്യേക റോയല്‍കോര്‍ട്ട് വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് പള്ളിയിലും റസ്റ്റോറന്റിലും തീവ്രവാദ, ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടവരെ പിടികൂടാനും ആക്രമണത്തെ ചെറുക്കാനും സാധിച്ച സുരക്ഷ വകുപ്പിന്റെ നീക്കങ്ങളെ മന്ത്രിസഭ പ്രകീര്‍ത്തിക്കുകയും സുരക്ഷ ഭടന്മാര്‍ക്ക് മന്ത്രിസഭയുടെ ആദരം അറിയിക്കുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News