സൗദിയിൽ ആക്രമണ ശ്രമങ്ങൾ തുടരുന്നു; ഇന്ന് രാവിലെ മാത്രം തകർത്തത് 17 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും

കൂടുതൽ ഡ്രോണുകളെത്തിയത് ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി

Update: 2026-03-07 04:22 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടവും പ്രിൻസ് സുൽത്താൻ എയർ ബേസും ലക്ഷ്യമിട്ട് നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. ഇന്ന് രാവിലെ നടന്ന വിവിധ ആക്രമണ നീക്കങ്ങളിലായി ഒരു ബാലിസ്റ്റിക് മിസൈലും 17 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സൗദിയിലെ റുബഉൽ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെയാണ് പ്രതിരോധ സേന പ്രധാനമായും തകർത്തത്.

വിവിധ ഘട്ടങ്ങളിലായി 4, 6, 2 എന്നിങ്ങനെ ഡ്രോണുകൾ ഈ മേഖലയിൽ വെച്ച് പ്രതിരോധിച്ചു. പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും വിജയകരമായി തകർത്തു. റിയാദിന് കിഴക്ക് ഭാഗത്ത് എത്തിയ ഒരു ഡ്രോണും പ്രതിരോധ സേന തകർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഴക്കൻ റിയാദ്, അൽ ഖർജ് ഗവർണറേറ്റ്, പ്രിൻസ് സുൽത്താൻ എയർ ബേസ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടെത്തിയ 5 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News