എയർപോർട്ടിലെ തിരക്ക് ഒഴിവാക്കാം; ജിദ്ദ, മദീന എയർപോർട്ടുകളിൽ ഇ - ​ഗേറ്റ് സംവിധാനം വരുന്നു

ഇതിലൂടെ യാത്രക്കാർക്ക് നേരിട്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും

Update: 2026-03-06 09:26 GMT

റിയാദ്: റമദാൻ മാസത്തിലെ ഉംറ സീസൺ കണക്കിലെടുത്ത്, തീർഥാടകർക്കും യാത്രക്കാർക്കും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇലക്ട്രോണിക് ഗേറ്റുകൾ സജ്ജീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. പുതിയ പദ്ധതിയിലൂടെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രക്കാർക്ക് നേരിട്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ പാസ്‌പോർട്ട് പരിശോധനയും മറ്റുവിവിരങ്ങളും സ്വയം നൽകാനാകും. ഇതിലൂടെ എയർപോർട്ടിൽ അധികസമയം തങ്ങുന്നത് ഒഴിവാക്കാനാകും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയിരിക്കുന്നത്. തീർഥാടകരുടെ യാത്ര അനുഭവം മെച്ചപ്പെടുത്തുകയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയുമാണ് ​ഗവൺമെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News