റിയാദിൽ റോഡ് നവീകരണം; ഈസ്റ്റേൺ - സെക്കന്റ് സൗത്ത് റിങ് റോഡ് ഇന്റർസെക്ഷൻ നവീകരണം തുടങ്ങി

4,40,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ റോഡിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനാവും

Update: 2026-03-06 09:00 GMT

റിയാദ്: റിയാദിലെ റോഡ് നവീകരണത്തിന്റെ ഭാ​ഗമായി ഈസ്റ്റേൺ റിങ് റോഡും സെക്കന്റ് സൗത്ത് റിങ് റോഡും ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. നവീകരിക്കുന്നതോടെ 4,40,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ റോഡിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനാവും.

പ്രധാന പാതയിൽ ഓരോ വശത്തേക്കും 4 വരികൾ വീതവും, സർവീസ് റോഡിൽ ഓരോ വശത്തേക്കും 3 വരികൾ വീതവും വികസിപ്പിക്കും.ന​ഗരത്തിന്റെ തെക്ക് കിഴക്ക് ഭാ​ഗത്തേക്കുള്ള യാത്രാസമയം കുറക്കാനും സു​ഗമമാക്കാനും ഇത് സഹായിക്കും. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News