മസ്കത്തിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഈ വര്‍ഷാവസാനം തുറക്കും

Update: 2018-01-28 11:31 GMT
Editor : admin
മസ്കത്തിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഈ വര്‍ഷാവസാനം തുറക്കും

മസ്കത്തിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ എയര്‍പോര്‍ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അയ്മന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ഹൊസ്നി പറഞ്ഞു.

മസ്കത്തിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ എയര്‍പോര്‍ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അയ്മന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ഹൊസ്നി പറഞ്ഞു. ഒമാന്റെ രണ്ടാമത്തെ വിമാന കമ്പനിയായ 'സലാം എയര്‍' സലാല കേന്ദ്രമാക്കി ആരംഭിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതായും അല്‍ ഹൊസ്നി പറഞ്ഞു.

Advertising
Advertising

രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തിയാകേണ്ട ടെര്‍മിനലിന്റെ നിര്‍മാണം അനധികൃത തൊഴിലാളി പ്രശ്നവും സാങ്കേതിക പ്രശ്നങ്ങളും നിമിത്തം നീണ്ടുപോവുകയായിരുന്നു. ടെര്‍മിനല്‍ തുറക്കുന്ന തീയതി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിക്കുമെന്നും അല്‍ ഹൊസ്നി പറഞ്ഞു. ഇതടക്കം അഞ്ച് വിമാനത്താവളങ്ങളിലാണ് ഒമാന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. സൊഹാര്‍ വിമാനത്താവള ടെര്‍മിനല്‍ നിര്‍മാണം ഈ വര്‍ഷവും റാസല്‍ ഹദ്ദിലേത് അടുത്ത വര്‍ഷവും ആരംഭിക്കും. എയര്‍ ഏഷ്യയുടെയും തായ്‍ലാന്റിന്റെയും സംയുക്ത സംരംഭമായ തായ് എയര്‍ ഏഷ്യ ജൂണ്‍ അവസാനമോ ജൂലൈ അവസാനമോ മസ്കത്തിലേക്ക് സര്‍വീസ് ആരംഭിക്കും. ഒമാന്റെ പുതിയ ബജറ്റ് എയര്‍ലൈനായ 'സലാം എയര്‍' ' സലാല കേന്ദ്രമാക്കി ആരംഭിക്കാനുള്ള നിര്‍ദേശം ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്റ് കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്.

ബജറ്റ് എയര്‍ലൈന്‍ സലാല ആസ്ഥാനമാക്കുന്ന പക്ഷം ഖരീഫ് അടക്കം സീസണുകളില്‍ കൂടുതല്‍ യാത്രക്കാരെ സലാലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഒമാന്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് അടുത്ത വര്‍ഷം ആദ്യത്തോടെ സര്‍വീസ് തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഹൊസ്നി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News