യുഎഇയില്‍ കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്കും സൗജന്യ താമസം ഉറപ്പാക്കും

Update: 2018-03-15 15:29 GMT
Editor : admin
യുഎഇയില്‍ കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്കും സൗജന്യ താമസം ഉറപ്പാക്കും

ഡിസംബര്‍ മുതലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുക

യുഎഇയില്‍ രണ്ടായിരം ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ താമസം ഉറപ്പാക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഡിസംബര്‍ മുതലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുക. കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ക്ക് ഉത്തരവ് വലിയ അനുഗ്രഹമായി മാറും.

50 ല്‍ കൂടുതല്‍ തൊഴിലാളികളുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് ബാധകമാണ്. 2014 മുതല്‍ 500 ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സമാനമായ നിയമം ബാധകമാക്കിയിരുന്നു. രണ്ടായിരം ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള മുഴുവന്‍ ജീവിക്കാര്‍ക്കും ഡിസംബര്‍ മുതല്‍ കമ്പനികളാണ് താമസ സൗകര്യം നല്‍കേണ്ടത്. വൃത്തിയുള്ളതും ആരോഗ്യ, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായ കെട്ടിടങ്ങളിലാണ് തൊഴിലാളികള്‍ക്ക് താമസം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ ‍ഡിസംബര്‍ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രി സഖര്‍ ഗോബാഷ് പറഞ്ഞു. അവിദഗ്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മന്ത്രാലയം നിയോഗിച്ച സമിതിയുട നിര്‍ദ്ദേശപ്രകാരമാണ് നിയമം നടപ്പാക്കുന്നത്. ഉയര്‍ന്ന വാടക നല്‍കേണ്ടി വരുന്ന അബൂദബി, ദുബൈ നഗരങ്ങളില്‍ ബെഡ് സ്പേസ് ലഭിക്കാന്‍ മാത്രം മുന്നൂറ് മുതല്‍ 1500 ദിര്‍ഹം വരെ വേണ്ടിവരും. വാടക നല്‍കി കഴിഞ്ഞാല്‍ നാട്ടിലേക്ക് അയക്കാന്‍ പോലും പലരുടെയും പക്കല്‍ പണം ബാക്കിയുണ്ടാവില്ല. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം അനുഗ്രഹമായി മാറും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News