ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സൌദി ഒരുങ്ങുന്നു

Update: 2018-03-18 14:08 GMT
Editor : Jaisy
ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സൌദി ഒരുങ്ങുന്നു

ഇതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാന്‍ സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി തീരുമാനിച്ചു

രാജ്യത്തെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സൌദി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാന്‍ സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി തീരുമാനിച്ചു. വിഷന്‍ 2030 ലെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കല്‍.

ജിസിസിയിലെ ഏറ്റവും വലിയ ഓഹരി വിപണിയാണ് സൗദിയിലെ തദാവുല്‍. നിലവില്‍ ആറ് ശതമാനമാണ് സൌദിയിലെ വിദേശ നിക്ഷേപം. ഇത് നാല്‍പത് ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. വിഷന്‍ 2030 ലെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. 2015 ലാണ് ആദ്യമായി ഇത് സംബന്ധിച്ച നിയമ ഭേദഗതിയുണ്ടായത്.

Advertising
Advertising

ഇതിന്റെ ഭാഗമായാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ റോഡ് ഷോ. അടുത്ത വര്‍ഷം കൂടുതല്‍ ഭേദഗതിയോടെ നിയമം പുനഃക്രമീകരിക്കുമെന്ന് അതോറിറ്റി മേധാവി അബ്ദുല്ലാ അല്‍ കുവൈസ് അറിയിച്ചു. ഇതോടെ കൂടുതല്‍ വിദേശികള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദേശ ഓഹരി വിപണിയില്‍ സൗദി കമ്പനികളെ മുതല്‍ മുടക്കാനും പ്രോത്സാഹിപ്പിക്കും. സൗദി അരാംകോയുടെ പ്രവേശനത്തോടെ സൗദി ഓഹരി വിപണിയില്‍ പുതിയ ഉണര്‍വുണ്ടാകും. 2018 അവസാനത്തോടെയാണ് സൗദി അരാംകോ ഓഹരി വിപണിയായ തദാവുലില്‍ ലിസ്റ്റ് ചെയ്യുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News