ലേബര്‍ ക്യാമ്പുകളില്‍ യൂത്ത്ഫോറത്തിന്റെ ഇഫ്താര്‍ സംഗമങ്ങള്‍

Update: 2018-04-23 03:01 GMT
ലേബര്‍ ക്യാമ്പുകളില്‍ യൂത്ത്ഫോറത്തിന്റെ ഇഫ്താര്‍ സംഗമങ്ങള്‍

സൈലിയ ക്യാമ്പില്‍ നടന്ന നോമ്പുതുറയില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷനും ഹ്യൂമന്‍ വൈല്‍ഫയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ടി ആരിഫലി തൊഴിലാളികളുമായി സംവദിച്ചു

Full View

ഖത്തറില്‍ വിദൂരസ്ഥലങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും ഒറ്റപ്പെട്ട തോട്ടങ്ങളിലും കഴിയുന്ന തൊഴിലാളികള്‍ക്കായി യൂത്ത് ഫോറം നടത്തി വരുന്ന ഇഫ്താര്‍ സംഗമങ്ങള്‍ തുടരുന്നു. സൈലിയ ക്യാമ്പില്‍ നടന്ന നോമ്പുതുറയില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷനും ഹ്യൂമന്‍ വൈല്‍ഫയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ടി ആരിഫലി തൊഴിലാളികളുമായി സംവദിച്ചു.

ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രത്തിന്റെയും മറ്റു സന്നദ്ധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ വര്‍ഷം 2500 ഓളം തൊഴിലാളികള്‍ക്കാണ് യൂത്ത് ഫോറം നോമ്പ്തുറ വിഭവങ്ങള്‍ നല്‍കി വരുന്നത്. റമദാനിലെ മുഴുവന്‍ ദിനങ്ങളിലുമായി വ്യത്യസ്ത ക്യാമ്പുകളാണ് ഇതിനായി തെരെഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.

Advertising
Advertising

ഡി ഐ സി ഐ ഡി യുടെ അതിഥിയായി ദോഹയിലെത്തിയ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യേ ഉപാധ്യക്ഷനും ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷനു കീഴിലെ വിഷന്‍ പദ്ധതികളുടെ ചെയര്‍മാനുമായ ടി ആരിഫലിയാണ് ഇന്നലെ നടന്ന സൈലിയ ക്യാമ്പിലെ ഇഫ്താര്‍ മീറ്റില്‍ അതിഥിയായെത്തിയത്. വിവിധ രാജ്യക്കാരായ തൊഴിലാളികളുമായി സംവദിച്ച അദ്ദേഹം പുതിയ തലമുറയെ വിദ്യ അഭ്യസിപ്പിക്കാനും കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്ന് തൊഴിലാളികളോട് ഉണര്‍ത്തി. ക്യാമ്പുകള്‍ കേന്ദ്രീകിരിച്ചുള്ള ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പിന്തുണയാണ് ലഭിച്ചു വരുന്നതെന്നും ഈ വര്‍ഷം കൂടുതല്‍ സ്ഥാപനങ്ങള്‍ സഹകരിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

Tags:    

Similar News