അടുത്ത വര്‍ഷം 30 പുതിയ വിമാനങ്ങള്‍‍ വാങ്ങുമെന്ന് സൗദി എയര്‍ലൈന്‍സ്

Update: 2018-04-24 14:56 GMT
Editor : Ubaid
അടുത്ത വര്‍ഷം 30 പുതിയ വിമാനങ്ങള്‍‍ വാങ്ങുമെന്ന് സൗദി എയര്‍ലൈന്‍സ്

പുതുതായി രൂപം നല്‍കിയ 'എസ്.വി 2020' പദ്ധതിയുടെ ഭാഗമായാണ് വിമാനങ്ങള്‍ പുതുക്കുകയും എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന് സൗദിയ എയര്‍ലൈന്‍സ് ടെക്നോളജി ഹെഡ് എന്‍ജിനീയര്‍ മുഹമ്മദ് സ്വാലിഹ് പറഞ്ഞു

അടുത്ത വര്‍ഷം നൂതന സൗകര്യങ്ങളോടുകൂടിയ 30 പുതിയ വിമാനങ്ങള്‍‍ വാങ്ങുമെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. സൗദിയയുടെ മുഴുവന്‍ വിമാനങ്ങളും പുതുക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ പഴയ ഏതാനും വിമാനങ്ങളുടെ സേവനം അവസാനിപ്പിക്കും.

സൗദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ പഴക്കം ശരാശരി നാല് വര്‍ഷത്തിന് താഴെയാക്കാനാണ് പദ്ധതിയിടുന്നത്. ലോകാടിസ്ഥാനത്തില്‍ ഏറ്റവും പുതിയ വിമാനങ്ങളുള്ള കമ്പനിയായി സൗദി എയര്‍ലൈന്‍സ് മാറുമെന്നും സൗദിയ അധികൃതര്‍ വ്യക്തമാക്കി.

Advertising
Advertising

പുതുതായി രൂപം നല്‍കിയ 'എസ്.വി 2020' പദ്ധതിയുടെ ഭാഗമായാണ് വിമാനങ്ങള്‍ പുതുക്കുകയും എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന് സൗദിയ എയര്‍ലൈന്‍സ് ടെക്നോളജി ഹെഡ് എന്‍ജിനീയര്‍ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന ആഭ്യന്തര സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചള നിരന്തരമായി ഉയര്‍ന്നുവരുന്ന യാത്രക്കാരുടെ ആവശ്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ സര്‍വീസുകള്‍ കൂടുതല്‍ ഡസ്റ്റിനേഷനുകളിലേക്ക് നീട്ടി വിപുലപ്പെടുത്താനു ഇതുമൂലം സാധിക്കുമെന്ന് സൗദിയ ജനറല്‍ മാനേജര്‍ പറഞ്ഞു. ഈ വര്‍ഷം വാങ്ങിയ വിമാനങ്ങള്‍ ആഭ്യന്തര വിദേശ സര്‍വീസ് രംഗത്തെ സേവനങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. നേരിട്ടുള്ള പുതിയ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്. സമീ ഭാവിയില്‍തന്നെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതി തയാറാക്കിവരുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News