ഖത്തറിലെ നാടക ആസ്വാദകരുടെ മനം കവര്‍ന്ന് മൂകനര്‍ത്തകന്‍

Update: 2018-04-25 16:00 GMT
ഖത്തറിലെ നാടക ആസ്വാദകരുടെ മനം കവര്‍ന്ന് മൂകനര്‍ത്തകന്‍

സ്വന്തം നാവും പ്രണയിനിയും നഷ്ടപ്പെടുന്ന ഭീമനെയാണ് മൂകനര്‍ത്തകനായി അവതരിപ്പിക്കുന്നത്.

പൂര്‍ണതയിലേക്കുള്ള ഒരു കഥകളി നടന്റെ പ്രയാണത്തിന് രംഗഭാഷയൊരുക്കിയ മൂകനര്‍ത്തകന്‍ എന്ന നാടകം ഖത്തറിലെ ആസ്വാകര്‍ക്ക് മുമ്പാകെ അരങ്ങേറി. സ്വന്തം നാവും പ്രണയിനിയും നഷ്ടപ്പെടുന്ന ഭീമനെയാണ് മൂകനര്‍ത്തകനായി അവതരിപ്പിക്കുന്നത്. തിരുമുറ്റം ഖത്തറിന്റെ സഹകരണത്തോടെ റിമംബറന്‍സ് തിയേറ്ററാണ് നാടകം അരങ്ങിലെത്തിച്ചത്.

Full View

കഥകളിയില്‍ ഭീമനായി വേഷമിടുന്ന നടന്‍ സ്വയം കഥാപാത്രമായി പരിണമിക്കുന്നതിന്റെയും ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്റെയും കഥയാണ് മൂകനര്‍ത്തകന്‍ ദി ഡംപ് ഡാന്‍സര്‍ എന്ന നാടകത്തിലൂടെ റിമംബറന്‍സ് തിയേറ്റര്‍ ഖത്തര്‍ ചാപ്റ്റര്‍ അരങ്ങിലെത്തിച്ചത്. തിരുമുറ്റം ഖത്തറിന്റെ സഹകരണത്തോടെ ദോഹയിലവതരിപ്പിച്ച നാടകം അസിഫ് കരിം ഭായിയുടെ രചനയില്‍ ശ്രീധരന്‍ നടുവിലാണ് സംവിധാനം നിര്‍വ്വഹിച്ചത്.

Advertising
Advertising

സ്വയം ഭീമനായി കാലിടറിവീണ് ദുരന്തമേറ്റുവാങ്ങിയ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് കൃഷ്ണനുണ്ണി ഇരിഞ്ഞാലക്കുട അരങ്ങില്‍ നിറഞ്ഞാടിയത്. കഥകളി ആട്ടക്കളരിയുടെയും ആശുപത്രിയുടെയും പശ്ചാത്തലത്തില്‍ രംഗഭാഷയൊരുക്കിയപ്പോള്‍ ഡോക്ടര്‍ പ്രേമ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടി ആരതി പ്രജിത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ശകുന്തളയായി അരങ്ങിലെത്തിയ ചിത്ര രാജേഷും ഭീമന്റെ അമ്മ സീതമ്മയായെത്തിയ അനു ശ്രീജിത്തും മൂകനര്‍ത്തകനില്‍ നിറഞ്ഞുനിന്നു. ഒപ്പം പ്രകാശ് മാധവന്‍ ദേവാനന്ദ് തുടങ്ങിയവരും മഹാഭാരതകഥക്ക് അരങ്ങില്‍ പൂര്‍ണത നല്‍കി.

സാജു കെ പി എ സി യും പ്രജിത്ത് രാമകൃഷ്ണനുമൊരുക്കിയ സംഗീതവും വിനയന്‍ ബേപ്പൂരിന്റെ രംഗപടവും ഷാജിയുടെ പ്രകാശനിയന്ത്രണവും മൂകനര്‍ത്തകനെ ആത്മാവു ചോരാതെ ദോഹയിലെ ആസ്വാദകരിക്കലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

Similar News