ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

Update: 2018-04-25 10:09 GMT
ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു

ദേശ സ്‌നേഹത്തിന്റെയും പൈതൃകത്തിന്റെയും കരുത്തില്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു.

ദേശ സ്‌നേഹത്തിന്റെയും പൈതൃകത്തിന്റെയും കരുത്തില്‍ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. ദോഹ കോര്‍ണീഷില്‍ നടന്ന ദേശീയദിന പരേഡ് വിവിധ സേനാവിഭാഗങ്ങളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അഭിവാദ്യം സ്വീകരിച്ചു. വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ രാജ്യമൊന്നടങ്കം ദോഹ കോര്‍ണീഷിലേക്കൊഴുകി. ഖത്തര്‍ ദേശീയ ദിനാഘോഷത്തിലെ പ്രധാന ആകര്‍ഷണം ദോഹ കോര്‍ണീഷില്‍ നടക്കുന്ന ദേശീയ ദിനപരേഡ് തന്നെയാണ്. കര വ്യോമ നാവിക സേനകള്‍ക്കൊപ്പം രാജ്യത്തെ മുഴുവന്‍ സൈനീക വിഭാഗങ്ങളും അണിനിരന്ന പരേഡ് രാജ്യത്തിന്റെ ശക്തി വിളിച്ചോതുന്നതായിമാറി.

Advertising
Advertising

Full View

പാരാച്ചൂട്ട് പാരാഗ്ലൈഡിംഗ് എന്നിവക്ക് പുറമെ നാവിക സേനാവിഭാഗങ്ങള്‍ ദോഹയുടെ ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുകയായിരുന്നു. പതിവില്‍ നിന്ന് വിപരീതമായി വൈകിട്ട് മൂന്ന് മണിക്കാണ് ഇത്തവണത്തെ പരേഡ് ആരംഭിച്ചത്. ഒന്നര മണിക്കൂറോളം നീണ്ട സൈനീക പരേഡ് വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളും കോര്‍ണീഷിലേക്കൊഴുകി .ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങള്‍ക്ക് വിസാ രഹിത സന്ദര്‍ശനം അനുവദിച്ചതോടെ ദേശീയ ദിനാഘോഷത്തില്‍ പങ്ക്‌ചേരാനായി നിരവധി വിദേശികളാണ് രാജ്യത്തെത്തിയത്. ഉച്ചക്ക് 12 മണിയോടെ ത്തന്നെ കോര്‍ണീഷിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. 3 15 ഓടെ കോര്‍ണീഷിലെത്തിയ ഖത്തര്‍ അമീറിന് സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News