ഖത്തറില്‍ പൊതുപരിപാടിയുമായി സംഘ്പരിവാര്‍

Update: 2018-04-27 11:57 GMT

ബിജെപി നേതാക്കളായ എം പി ശരത് ത്രിപാഠി എം പി, വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു

Full View

ഖത്തറില്‍ സംഘ്പരിവാര്‍ സംഘടനകള്‍ പരസ്യ പ്രവര്‍ത്തനം തുടങ്ങി. ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പൊതുപരിപാടിയില്‍ ബിജെപി എം പി ശരത് ത്രിപാഠി പങ്കെടുത്തു.

രണ്ട് വര്‍ഷം മുമ്പാണ് ഒ എഫ് ഐ യുടെ ഘടകം ഖത്തറില്‍ രൂപീകരിച്ചത്. സംഘടന നടത്തിയ ആദ്യ പൊതുപരിപാടിയാണ് ദോഹയില്‍ നടന്നത്. ഏഷ്യാന്‍ ടൌണില്‍ നടന്ന പരിപാടിയില്‍ ബിജെപി നേതാക്കളായ എം പി ശരത് ത്രിപാഠി എം പി, വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. ഭാരതം ലോകത്തിന്റെ യുവശക്തിയാണെന്നും സ്വന്തം ദേശത്തും വിദേശത്തും ഭാരതം നിര്‍മ്മിക്കുന്നവരാണ് ഇന്ത്യക്കാരെന്നും ത്രിപാഠി പറഞ്ഞു.

ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറിലെ തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാകണമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ കണ്‍വീനര്‍ അനില്‍ ഗുപ്ത, ജനറല്‍ സെക്രട്ടറി രമേഷ് കുമാര്‍, പ്രസിഡണ്ട് സുധീഷ്‌ തുടങ്ങിയവരും സംസാരിച്ചു.

Similar News