അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തില്‍ അഞ്ച് യു എ ഇ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

Update: 2018-04-27 12:12 GMT
അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തില്‍ അഞ്ച് യു എ ഇ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു
Advertising

ആക്രമണത്തെ ശക്തമായി അപലപിച്ച യു എ ഇ പ്രസിഡന്‍റ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാനിലെ കാന്തഹാറില്‍ ഗവര്‍ണറുടെ ഓഫിസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് യു എ ഇ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഫ്ഗാനിസ്ഥാനിലെ യു എ ഇ അംബാസഡറും ഉള്‍പ്പെടും. ആക്രമണത്തെ ശക്തമായി അപലപിച്ച യു എ ഇ പ്രസിഡന്‍റ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

അഫ്ഗാനില്‍ യുദ്ധകെടുതി അനുഭവിക്കുന്നവര്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയിരുന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്താക്കി, അബ്ദുല്ല മുഹമ്മദ് ഈസ ഉബൈദ് ആല്‍ കഅബി, അഹമ്മദ് റാശിദ് സലിം അലി മസ്റൂഇ, അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹമീദ് സുല്‍ത്താന്‍ അബ്ദുല്ലാ ഇബ്രാഹിം അല്‍ ഹമ്മാദി എന്നിവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍. കാന്തഹാര്‍ ഗവര്‍ണറുടെ ഓഫിസില്‍ യു എ ഇ ഉദ്യോഗസ്ഥരുമായി യോഗം പുരോഗമിക്കവെയാണ് ഭീകരാക്രമണം.

രക്തസാക്ഷികള്‍ക്കുള്ള ആദരസൂചനകമായി അടുത്ത മൂന്ന് ദിവസം രാജ്യത്ത് ദേശീയപതാക താഴ്ത്തിക്കെട്ടാന്‍ യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. ഭീകരാക്രമണത്തെ യു എ ഇ രാഷ്ട്രനേതാക്കള്‍ ശക്തമായി അപലപിച്ചു.

Tags:    

Similar News