ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ പിന്തുണയുണ്ടെന്ന് സൌദി ഭരണാധികാരി

Update: 2018-05-02 06:29 GMT
Editor : Jaisy
ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ പിന്തുണയുണ്ടെന്ന് സൌദി ഭരണാധികാരി
Advertising

റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ വെച്ച് ഫലസ്തീന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് പിന്തുണ പ്രഖ്യാപിച്ചത്

കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ പിന്തുണയുണ്ടെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ്. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ വെച്ച് ഫലസ്തീന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് പിന്തുണ പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന്‍ വിഷയത്തില്‍‌ അടിയന്തര യോഗം ചേരുന്നതിന് മുന്നോടിയായിരുന്നു കൂടിക്കാഴ്ച.

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഫലസ്തീന്‍ പ്രസിഡന്റ് റിയാദിലെത്തിയത്. യുഎന്‍ പൊതുസഭക്ക് മുന്‍പ് സൌദി അറേബ്യയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുകയായിരുന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ലക്ഷ്യം. വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും ചര്‍ച്ചയില്‍ പങ്കാളിയായി. അമേരിക്കയുടെ നീക്കത്തില്‍ സൌദിക്ക്. ശക്തമായ അതൃപ്തിയും എതിര്‍പ്പമുണ്ട് .

ജറൂസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിനെ പിന്തുണക്കുമെന്ന് സല്‍മാന്‍ രാജാവ് ഫലസ്തീന്‍ പ്രസിഡന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അറബ് പൌരന്മാരും അമേരിക്കന്‍ നടപടിയില്‍ രോഷാകുലരാണ്. അറബ് മുസ്ലിം രാഷ്ട്രങ്ങളുടെ ആവശ്യ പ്രകാരമാണ് ഐക്യരാഷ്ട്ര സഭ യോഗം ചേരുന്നത്. സഭയില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചേക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News