മോദിയും പിണറായിയും ഒരേ പതിപ്പുകളെന്ന് ഭരണം തെളിയിച്ചുവെന്ന് ടിഎന്‍ പ്രതാപന്‍

Update: 2018-05-02 18:16 GMT
Editor : Jaisy
മോദിയും പിണറായിയും ഒരേ പതിപ്പുകളെന്ന് ഭരണം തെളിയിച്ചുവെന്ന് ടിഎന്‍ പ്രതാപന്‍
Advertising

സൌദിയിലെ ദമ്മാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒരേ പതിപ്പുകളെന്ന് ഭരണം തെളിയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. സൌദിയിലെ ദമ്മാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലാ ഒഐസിസിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Full View

സാധാരണക്കാരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്ന വാഗ്ദാന ലംഘനങ്ങളുടെ ഭരണമാണ്​ നിലവിലെ കേരള സർക്കാർ കാഴ്​ച വയ്ക്കുന്നത്​. ഇന്ത്യൻ പൗര​ന്റെ നടുവൊടിച്ച്​ ​കേന്ദ്ര സർക്കാർ​ പെട്രോളിന്റെ വില നാൾക്കുനാൾ വർധിപ്പിക്കുമ്പോൾ സംസ്ഥാനവും സമാനമാണ്. ​കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്നും പ്രതാപന്‍ പറഞ്ഞു.

പൊലീസിൽ ക്രിമിനലുകളു​ണ്ടെന്ന മുഖ്യമന്ത്രിയുടെ കുറ്റസമ്മത പ്രസ്താവന ക്രമാസമാധാനം അടിമുടി തകർന്നിട്ടുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു​. .ഒ. ഐ.സി.സി ഭാരവാഹികളായ അഹ്​മദ്​ പുളിക്കൽ, ബിജു കല്ലുമല, പി.എം നജീബ്​, ഷാജി മോഹൻ, ഹമീദ് കണിച്ചാട്ടിൽ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News