യൂത്ത് ഇന്ത്യ പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം

Update: 2018-05-06 10:12 GMT
യൂത്ത് ഇന്ത്യ പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കം

നാദി റിയാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്

യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രഥമ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് റിയാദില്‍ തുടക്കമായി. നാദി റിയാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഈ മാസം 27നാണ് ഫൈനല്‍. ജരീര്‍ മെഡിക്കല്‍സിന്റെ വിന്നേഴ്സ് ട്രോഫിക്കും ഫോക്കസ് ലൈന്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് യൂത്ത് ഇന്ത്യയുടെ പ്രഥമ സെവന്ഡസ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. റിയാദിലെ ഉറൂബ റോഡില്‍ നാദി റിയാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍.

Advertising
Advertising

Full View

മത്സരത്തിന്റെ രണ്ടാം ഘട്ടം ഈ മാസം 27ന് നടക്കും. അന്ന് രാത്രിയാണ് ഫൈനല്‍. റിഫ പ്രതിനിധികളും പ്രവാസി ഫുട്ബോള്‍ മേഖലയിലെ പ്രമുഖരും ഉദ്ഘാടക മത്സരത്തിന് എത്തിയിരുന്നു. ആദ്യ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ചുമാര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. ആദ്യ ദിനം 7 മത്സരങ്ങള്‍ പൂര്‍ത്തിയായി.
സ്ത്രീകളുള്‍പ്പെട നിരവധി പേര്‍ കാണികളായെത്തി. ആവേശകരമായ മത്സരങ്ങള്‍ക്കാണ് കളിക്കളം സാക്ഷ്യം വഹിച്ചത്.

Tags:    

Similar News