ഏഴ് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടി സൗദി എയർലൈൻസ്

കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ ന​ഗരങ്ങളിലേക്ക് മാർച്ച് 12 വരെ സർവീസില്ല

Update: 2026-03-10 16:05 GMT
Editor : Mufeeda | By : Web Desk

റിയാദ്: മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും ഏർപ്പെടുത്തിയിരുന്ന വിമാന സർവീസുകളുടെ വിലക്ക് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) നീട്ടി. കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 12 വ്യാഴാഴ്ച വരെയും, മോസ്‌കോ, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 15 ഞായറാഴ്ച വരെയുമാണ് നീട്ടിയത്.

സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമുള്ള സർവീസുകൾ പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് സൗദി എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും, പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതനുസരിച്ച് ഉടൻ തന്നെ അറിയിപ്പുകൾ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News