ജിദ്ദ പോർട്ടിലും കിങ് അബ്ദുല്ല പോർട്ടിലും ഷിപ്പിങ് സർവീസ്; പുതിയ പദ്ധതിയുമായി സൗദി പോർട്ട് അതോറിറ്റി

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്

Update: 2026-03-10 09:11 GMT

റിയാദ്: ജിദ്ദ ഇസ്‍ലാമിക് പോർട്ടിലും കിങ് അബ്ദുല്ല പോർട്ടിലും പുതിയ ഷിപ്പിങ് സർവീസുമായി സൗദി പോർട്ട് അതോറിറ്റി. പ്രമുഖ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇതിലൂടെ ജിദ്ദ ഇസ്‍ലാമിക് പോർട്ടിനെ ചൈനയിലെ ഷാങ്ഹായ്, നിങ്ബോ, ക്വിങ്ദാവോ, സിയാമെൻ, യാന്റിയൻ എന്നിവയുൾപ്പെടെയുള്ള 8 പ്രധാന ആഗോള തുറമുഖങ്ങളുമായും ദക്ഷിണ കൊറിയയിലെ ബുസാൻ, സിംഗപ്പൂർ എന്നിവയുമായും നേരിട്ട് ബന്ധിപ്പിക്കുന്നു.

സൗത്ത് ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴിയാണ് ഈ കപ്പലുകൾ സഞ്ചരിക്കുന്നത്. ജിദ്ദയിൽ നിന്നുള്ള ചരക്കുകൾ ദുബൈ, അബൂദബി, മനാമ, ദോഹ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം എത്തിക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്ന നാഷണൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ നീക്കം. ഇത് രാജ്യത്തെ കയറ്റുമതി വർദ്ധിപ്പിക്കാനും ആഗോള വ്യാപാര ശൃംഖലയിൽ ജിദ്ദ തുറമുഖത്തിന്റെ മത്സരക്ഷമത വർധിപ്പിക്കാനും സഹായിക്കും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News