ഹറമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരത്തിന് ലക്ഷക്കണക്കിന് പേർ
പുലർച്ചെ മുതൽ തന്നെ ഹറം മുറ്റത്തും മത്വാഫിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്
Update: 2026-03-10 08:57 GMT
റിയാദ്: റമദാനിലെ കഴിഞ്ഞരാത്രികളിൽ മസ്ജിദുൽ ഹറാമിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരത്തിന് എത്തിയത് ലക്ഷക്കണക്കിന് പേർ. പുലർച്ചെ മുതൽ തന്നെ ഹറം മുറ്റത്തും മത്വാഫിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർക്ക് സുഗമമായ ആരാധനകൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഹറമിൽ ഒരുക്കിയിട്ടുള്ളത്. ശുചീകരണം, അണുനശീകരണം, സുഗന്ധം പുരട്ടൽ എന്നിവക്കൊപ്പം 24 മണിക്കൂറും സംസം വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.
വിശ്വാസികളുടെ പ്രവേശനത്തിനും തിരിച്ചുപോക്കിനുമായി പ്രത്യേക പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആരാധനകൾ എളുപ്പമാക്കാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.