സുരക്ഷ ഉറപ്പാക്കണം; ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറിയുമായി ചർച്ച നടത്തി സൗദി ആഭ്യന്തര മന്ത്രി
നിലവിലെ സംഭവവികാസങ്ങളിൽ സൗദിക്ക് ഷബാന മഹ്മൂദ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Update: 2026-03-10 09:06 GMT
റിയാദ്: സൗദി അറേബ്യയും യുണൈറ്റഡ് കിങ്ഡവും തമ്മിലുള്ള സുരക്ഷാ ഏകോപനവും സഹകരണവും ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി. സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദും തമ്മിലാണ് വീഡിയോകോൺഫറൻസ് നടത്തിയത്.
മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനും അന്താരാഷ്ട്ര സുരക്ഷയും ഉറപ്പാക്കുന്നതിനുമായി എടുക്കേണ്ട നിലപാടുകൾ യോഗം വിലയിരുത്തി. നിലവിലെ സംഭവവികാസങ്ങളിൽ സൗദി അറേബ്യക്ക് ഷബാന മഹ്മൂദ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.