മേല്‍ക്കോയ്മ ദേശീയത ഇന്ത്യയില്‍ പിടിമുറുക്കുന്നുണ്ടെന്ന് കെ.ഇ.എന്‍

Update: 2018-05-08 11:44 GMT
Editor : admin
മേല്‍ക്കോയ്മ ദേശീയത ഇന്ത്യയില്‍ പിടിമുറുക്കുന്നുണ്ടെന്ന് കെ.ഇ.എന്‍

സംവാദാത്മക അന്തരീക്ഷം ഇല്ലാതാക്കി വിമര്‍ശകരെ നാടുകടത്തല്‍ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിന് കാരണം സംഘ് പരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമാണെന്ന് കെ.ഇ.എന്‍ പറഞ്ഞു.

Full View

വിമര്‍ശകര്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിക്കുന്ന മേല്‍ക്കോയ്മ ദേശീയത ഇന്ത്യയില്‍ പിടിമുറുക്കുന്നുണ്ടെന്ന് എഴുത്തുകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി ദമാമില്‍ സംഘടിപ്പിച്ച സാംസ്ക്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദാത്മക അന്തരീക്ഷം ഇല്ലാതാക്കി വിമര്‍ശകരെ നാടുകടത്തല്‍ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിന് കാരണം സംഘ് പരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമാണെന്ന് കെ.ഇ.എന്‍ പറഞ്ഞു. ദേശീയത ദേശ ഭ്രാന്തായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്‍റെ ചോരയിലാണ് ഇന്ത്യയില്‍ ഫാഷിസം വിരിഞ്ഞതെന്നും ഫാഷിസത്തിന്‍റെ അലര്‍ചക്കെതിരെയുള്ള ഒരു ദീര്‍ഘ നിശ്വാസം പോലും പ്രതികരണമാണെന്നും കെ.ഇ.എന്‍ പറഞ്ഞു.

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.പി മുഹമ്മദ് ശമീം മുഖ്യ പ്രഭാഷണം നടത്തി. ജനപക്ഷ രാഷ്ട്രീയത്തിന്‍റെ പുത്തന്‍ ഉണര്‍വ്വുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദര്‍ശിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി നേതാക്കളായ ശബീര്‍ ചാതമംഗലം, ബിജു പുതക്കുളം, രാജു നായ്ഡു, ശാഹ്ജഹാന് തിരുവന്തപുരം‍, രാജന്‍ തിരുത്തിയില്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News