ഇസ്ലാമിനെ ഭീകരതയോട് ചേര്‍ക്കാന്‍ നടക്കുന്ന ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് സെമിനാര്‍
ഇസ്ലാമിനോടും മുസ്ലിംകളോടും പൊതുസമൂഹത്തില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള നീക്കമാണ് ആഗോള തലത്തില്‍ നടക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലും ചില കേന്ദ്രങ്ങള്‍ സജീവമാണെന്നും സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍ പറഞ്ഞു
സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ഭീകരതയോട് ചേര്‍ക്കാന്‍ ആഗോള തലത്തില്‍ നടക്കുന്ന ഗൂഡാലോചനയെ കരുതിയിരിക്കണമെന്ന് ദുബൈ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഭീകരതക്കെതിരെ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ ജനങ്ങളിലെത്തിച്ച് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും പ്രഭാഷകര്‍ പറഞ്ഞു.
ഇസ്ലാമിനോടും മുസ്ലിംകളോടും പൊതുസമൂഹത്തില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള നീക്കമാണ് ആഗോള തലത്തില്‍ നടക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലും ചില കേന്ദ്രങ്ങള്‍ സജീവമാണെന്നും സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അവിടെ ഭീകരതക്ക് ഇടമില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
എല്ലാ തരം ഭീകരതയെയും ശക്തമായി എതിര്‍ക്കുന്ന ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശക്തമായ നീക്കം ഉണ്ടാകണമെന്ന് പ്രമുഖ പണ്ഡിതന്‍ അഹ്മദ് അല്‍ സാഇദ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ വി.എം. സതീഷ്, എം.സി.എ നാസര്‍, ജെയ്‌മോന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് മുസ്തഫാ തന്‍വീര്‍ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. വി.കെ സകരിയ്യ സ്വാഗതവും ഹനീഫ് സ്വലാഹി നന്ദിയും പറഞ്ഞു.