ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം പടര്‍ത്തിയത് മാധ്യമങ്ങള്‍ തന്നെയാണെന്ന് ശശികുമാര്‍

Update: 2018-05-09 15:44 GMT
Editor : Jaisy
ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം പടര്‍ത്തിയത് മാധ്യമങ്ങള്‍ തന്നെയാണെന്ന് ശശികുമാര്‍

ഇന്ത്യൻ മാധ്യമ മേഖല കനത്ത വിശ്വാസ തകർച്ചയെ അഭിമുഖീകരിക്കുകയാണ്

ഇന്ത്യയിലെ‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ഇന്ത്യൻ മാധ്യമ മേഖല കനത്ത വിശ്വാസ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം പടര്‍ത്തിയത് മാധ്യമങ്ങള്‍ തന്നെയാണെന്നും ശശികുമാര്‍ കുറ്റപ്പെടുത്തി.യുഎഇയിലെ ഒരു മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ജനങ്ങൾക്ക്​ ആവശ്യമുള്ളതും അവരെ രസിപ്പിക്കുന്നതുമായ വിഭവങ്ങൾ വിളമ്പുകയല്ല ജേർണലിസമെന്നും ജനാധിപത്യത്തിന്റെ ഏജന്റ്​ ആവുക എന്ന വലിയ ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടെന്നും ശശി​കുമാർ വ്യക്തമാക്കി. ചിരന്തന യു.എ.ഇ എക്സ്ചേഞ്ച്​ പി.വി. വിവേകാനന്ദ​ സ്മാരക അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്കാരം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി ഒരുക്കിയ മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ മാധ്യമങ്ങളും ബ്ലോഗർമാരുൾപ്പെടെ സാമൂഹിക മാധ്യമങ്ങളുമാണ്​ ഒരു പരിധിവരെ ധീരമായ പ്രവർത്തനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. എൻ.കെ. രവീന്ദ്രനും സംസാരിച്ചു.

Advertising
Advertising

അവാർഡ്​ വിതരണ ചടങ്ങിൽ ചിരന്തന പ്രസിഡന്റ്​ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഹമ്മദ്​ ഹുസൈൻ മുറാദ്​ ശശികുമാറിനെ ​പൊന്നാട അണിയിച്ചു. യു.എ.ഇ എക്സ്ചേഞ്ച്​ ഗ്രൂപ്പ്​ ​പ്രസിഡന്റ്​ വൈ. സുധീർ കുമാർ ഷെട്ടി, എൻ.എം.സി ഗ്രൂപ്പ്​ സി.ഇ.ഒ പ്രശാന്ത്​ മാങ്ങാട്ട്​, ഇറം ഗ്രൂപ്പ്​ ഡയറക്ടർ രാജേന്ദ്രൻ എന്നിവർ പുരസ്​കാര പത്രവും ശിൽപവും അവാർഡ്​ ചെക്കും കൈമാറി. അനൂപ്​ വിവേകാനന്ദ്​, കെ.കെ. മൊയ്തീൻ കോയ, അഹ്മദ്​ ഷൗഖി, സി.കെ മജീദ്​, ഫിറോസ്​ തമന്ന തുടങ്ങിയവർ സംബന്ധിച്ചു. ചിരന്തന മാധ്യമ പുരസ്കാരങ്ങൾ ജെയ്മോൻ ജോർജ്​​, സജില ശശീന്ദ്രൻ,​ഐപ്പ്​ വള്ളിക്കാടൻ, അരുൺ കുമാർ, തൻസി ഹാഷിർ, മിനീഷ്​ കുമാർ എന്നിവരും ഏറ്റുവാങ്ങി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News