കായിക രംഗത്തെ മികവ്; കള്‍ച്ചറല്‍ഫോറം എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Update: 2018-05-09 03:45 GMT

ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സമാപനചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കായിക രംഗത്തെ മികവ് പരിഗണിച്ച് ഖത്തറിലെ മൂന്ന് സംഘടനകളെയും മൂന്ന് വ്യക്തികളെയും കള്‍ച്ചറല്‍ഫോറം എക്‌സലന്‍സ് അവാര്‍ഡിനായി തെരഞ്ഞടുത്തു. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സമാപനചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Full View

കായിക രംഗത്ത് ഖത്തറില്‍ വ്യക്തിമുദ്ര പതിപ്പിച്ച 10 പ്രവാസി കൂട്ടായ്മകളില്‍ നിന്നാണ് മൂന്ന് സംഘടനകളെ എക്‌സലന്‍സ് അവാര്‍ഡിനായി തെരെഞ്ഞടുത്തത. ഓണ്‍ലൈന്‍ വോട്ടിംഗും ജൂറി തെരെഞ്ഞെടുപ്പും വഴി വിജയികളെ കണ്ടെത്തുകയായിരുന്നു . കള്‍ച്ചറല്‍ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ശാന്തപുരം വിജികളെ പ്രഖ്യാപിച്ചു.

Advertising
Advertising

ഇതിനു പുറമെ ഖത്തര്‍ എക്‌സ്പാറ്റ് ക്രിക്കറ്റ് കമ്മ്യൂണിറ്റി കിയ , സാഖ് ഖത്തര്‍ എന്നീ സംഘടനകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും .ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മുന്നിലെത്തുകയും അവാര്‍ഡിനെ ജനകീയമാക്കുകയും ചെയ്ത ഐ സി എ അലുംനി ക്കും പ്രത്യേക പുരസ്‌കാരം നല്‍കും .വോളിഖ് സ്ഥാപകന്‍ ആഷിഖ് അഹമ്മദ് , ക്രിക്കറ്റ് മത്സരങ്ങളുടെ സംഘാടകനും ഫുട്‌ബോള്‍ ടേബിള്‍ ടെന്നീസ് എന്നിവയില്‍ മികവ് പുലര്‍ത്തുകയും ചെയ്യുന്ന ജഷ്മീർ കാസർകോഡ് , ഹോക്കിയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച നീതു തമ്പി എന്നിവര്‍ക്കും എക്‌സലന്‍സ് അവാര്‍ഡ് നല്‍കും. അത്‌ലറ്റിക്‌സില്‍ ദേശീയ റെക്കോർഡിനുടമയായ മുഹമ്മദ് ഷാഹിൻ പ്രത്യേക ജൂറി പുരസ്കാരത്തിനും അര്‍ഹനായി.

വൈകിട്ട് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന സ്‌പേര്‍ട്‌സ് ഫിയസ്റ്റ സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും . 2500 പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക കായികവിനോദങ്ങളും അരങ്ങേറും . മേളയോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌പോട്ട്‌ലൈറ്റ് മാഗസിന്‍ ഇ ത്രീ തീം പാര്‍ക്ക് മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ ടി അഷ്‌റഫിന് നല്‍കി സംസ്ഥാന സ്‌കൂള്‍ മീറ്റിലെ മികച്ച താരം അപര്‍ണറോയി പ്രകാശനം ചെയ്തു.

Tags:    

Similar News