മസ്കത്തിലെ ടാക്സി സർവീസുകളും സ്മാർട്ടാകുന്നു

Update: 2018-05-09 18:39 GMT
Editor : admin
മസ്കത്തിലെ ടാക്സി സർവീസുകളും സ്മാർട്ടാകുന്നു

യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണിലും ലാപ്ടോപിലും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് പുതുതായി ടാക്സി ലൈസന്‍സ് ലഭിച്ച കമ്പനികളൊന്നായ ഇന്‍ജെന്യുനിറ്റി ടെക്നോളജീസ്ന്‍റെ ആക്ടിങ് പ്രൊജക്ട് മാനേജര്‍ ആമിറ അല്‍ ഷെയ്ദി പറഞ്ഞു. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് ടാക്സി ചാര്‍ജ് നല്‍കാനും സൗകര്യമുണ്ടാകും.

മുവസലാത്ത് ബസ് സർവീസിന് പിന്നാലെ മസ്കത്തിലെ ടാക്സി സർവീസുകളും സ്മാർട്ടാകാൻ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ടാക്സികളിൽ വൈ ഫൈ അടക്കം നിരവധി സ്മാര്‍ട്ട് സൗകര്യങ്ങൾ യാത്രക്കാർക്കായ്‌ ലഭ്യമാക്കും

Advertising
Advertising

യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണിലും ലാപ്ടോപിലും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് പുതുതായി ടാക്സി ലൈസന്‍സ് ലഭിച്ച കമ്പനികളൊന്നായ ഇന്‍ജെന്യുനിറ്റി ടെക്നോളജീസ്ന്‍റെ ആക്ടിങ് പ്രൊജക്ട് മാനേജര്‍ ആമിറ അല്‍ ഷെയ്ദി പറഞ്ഞു. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് ടാക്സി ചാര്‍ജ് നല്‍കാനും സൗകര്യമുണ്ടാകും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തു നിന്നും നക്ഷത്ര ഹോട്ടലുകളില്‍ നിന്നുമുള്ള കാറുകളാണ് ഇന്‍ജെന്യുനിറ്റിയുടെ കീഴില്‍ സര്‍വീസ് നടത്തുക. ഇതോടൊപ്പം ടെലിഫോണില്‍ വിളിച്ചാലും ടാക്സി സേവനം ലഭിക്കും.

മീറ്റർ സ്ഥാപിച്ച 600 കാറുകളാണ് പുതുതായി നിരത്തിൽ ഇറക്കുന്നത് .മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ഓപറേറ്റിങ് കാര്‍ഡ് മുഴുവന്‍ സമയവും കാറിനുള്ളില്‍ ഉണ്ടാകുമെന്നും അല്‍ ഷെയ്ദി പറഞ്ഞു. നിരക്കുകളില്‍ അന്തിമ ധാരണയായിട്ടില്ലെങ്കിലും പത്ത് കിലോമീറ്റര്‍ യാത്രക്ക് നാല് റിയാല്‍ എന്ന തോതില്‍ ഈടാക്കുന്നതിനുള്ള നിര്‍ദേശമാണ് പരിഗണനയില്‍. പ്രവര്‍ത്തനമാരംഭിച്ച ശേഷം നിരക്കുകളില്‍ വര്‍ധന വരുത്തും.

കാറുകളുടെ പുറം ഭാഗത്തിന്‍റെ രൂപകല്‍പന നിലവിലെ ഓറഞ്ച്, വെള്ള ടാക്സികളില്‍ നിന്ന് വിഭിന്നമായിരിക്കും. ടാക്സി സർവീസുകൾ സ്മാർട്ടാക്കുന്നതിന്‍റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് വിവിധ തലങ്ങളില്‍ പരിശീലനം നടത്തും. വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഹോട്ടലുകളിലും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയാണ് പരിശീലിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നതെന്നും അല്‍ ഷെയ്ദി പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറ്റവും മുന്തിയ സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ കമ്പനിയായ മുവാസലാത്തിന്‍െറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അലി അല്‍ ബുലൂഷി പറഞ്ഞു. ബസ് സര്‍വീസിന് പിന്നാലെ ടാക്സി സര്‍വീസിനെയും ജനപ്രിയമാക്കും. 120 മുതല്‍ 150 വരെ ടാക്സികളാകും വിമാനത്താവളത്തില്‍ ഓടിക്കുകയെന്നും അലി അല്‍ ബുലൂഷി കൂട്ടി ചേർത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News