കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും

Update: 2018-05-09 08:53 GMT
Editor : Subin
കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും

കോണ്‍സുലേറ്റിനുള്ള കെട്ടിടം 2015 ജൂണില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് ജങ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം ആറ് വര്‍ഷത്തേക്കാണ് വാടകക്ക് എടുത്തിട്ടുള്ളത്...

Full View

യു.എ.ഇ സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച കോണ്‍സുലേറ്റ് ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും. തിരുവനന്തപുരത്ത് ആരംഭിക്കുന്ന കോണ്‍സുലേറ്റിലേക്ക് മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ കോൺസൽ ജനറലായി നിയമിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

യു എ ഇയുടെ കേരളത്തിലെ കോൺസുലേറ്റ് ഈവർഷം ഏപ്രിലിൽ തുടങ്ങുമെന്നാണ് സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനവേളയിൽ ഇന്ത്യയിലെ യു.എ.ഇ അബാസഡര്‍ ഡോ. അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബന്ന അറിയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ ഇത് വൈകി. തിരുവനന്തപുരം കോൺസുലേറ്റിലെ കോൺസൽ ജനറൽ ആഗസ്റ്റില്‍ ചുമതലയേല്‍ക്കുമെന്ന് ദുബൈയിലെ ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. കോണ്‍സുലേറ്റിനുള്ള കെട്ടിടം 2015 ജൂണില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മണക്കാട് ജങ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം ആറ് വര്‍ഷത്തേക്കാണ് വാടകക്ക് എടുത്തിട്ടുള്ളത്. നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതിനാൽ കോണ്‍സുലേറ്റ് ഉദ്ഘാടനം ഇനി വൈകില്ളെന്നാണ് വിവരം.

യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പകുതിയോളം വരുന്ന മലയാളികള്‍ക്ക് കോൺസുലേറ്റ് വലിയ സഹായമാകും. യുഎഇയിലേക്കുള്ളള നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ സാധിക്കും. യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്തേത്. നിലവില്‍ മുംബൈയില്‍ മാത്രമാണ് യു.എ.ഇ കോണ്‍സുലേറ്റുള്ളത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News