പൊലീസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എന്താ കാര്യമെന്ന് ദുബൈ

Update: 2018-05-11 22:46 GMT
പൊലീസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എന്താ കാര്യമെന്ന് ദുബൈ

പൊലീസുകാരില്ലാത്ത പൊലീസ് സ്റ്റേഷന്‍. ദുബൈ നഗരത്തില്‍ കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട ഈ ആശയം കൂടുതല്‍ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ സര്‍ക്കാര്‍

പൊലീസുകാരില്ലാത്ത പൊലീസ് സ്റ്റേഷന്‍. ദുബൈ നഗരത്തില്‍ കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട ഈ ആശയം കൂടുതല്‍ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ സര്‍ക്കാര്‍. സാങ്കേതിക വിദ്യകളിലൂടെ ചെയ്യാവുന്ന ജോലികള്‍ ഉപകരണങ്ങള്‍ക്ക് വിട്ടുകൊടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകമായ മേഖലയിലേക്ക് മാറ്റാണ് ആലോചന.

Full View

കഴിഞ്ഞ വര്‍ഷമാണ് ദുബൈ പൊലീസ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് തുടക്കമിട്ടത്. ഇവിടെ പൊലീസ് ഉദ്യോഗസ്ഥരുണ്ടാകില്ല. എന്നാല്‍, പൊലീസില്‍ നിന്ന് നിന്ന് ലഭിക്കേണ്ട 25 സേവനങ്ങള്‍ എല്ലാ ദിവസവും 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. ദുബൈ നിവാസികള്‍ക്ക് ഇവിടെ തങ്ങളുടെ തിരിച്ചറിയല്‍ രേഖ സ്വൈപ് ചെയ്താല്‍ ആറ് ഭാഷകളില്‍ കമ്പ്യൂട്ടറുകള്‍ സേവനം ലഭ്യമാക്കും.

Advertising
Advertising

ഇനി പൊലീസിനെ കണ്ടേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ എത്തും. പത്തുവര്‍ഷം ശേഷമുള്ള ദുബൈയെ എങ്ങനെയാകണമെന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ദുബൈ 10 എക്സ് പദ്ധതിയുടെ ഭാഗമായി ഇത്തരം പൊലീസ് സ്റ്റേഷനുകള്‍ വ്യാപിക്കാനാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആലോചിക്കുന്നത്.

നഗരനിരീക്ഷണം, പെട്രോളിങ് എന്നിവ പൂര്‍ണമായും കാമറകള്‍ക്കും ഉപകരണങ്ങള്‍ക്കും വിട്ടുകൊടുത്ത് പൊലീസുകാര്‍ക്ക് കൂടുതല്‍ നവീനമായ ചുമതലകള്‍ ഏല്‍പിക്കാനാണ് ആലോചന. നേരത്തേ പൊലീസ് റോബോട്ട് എന്ന ആശയവും പൊലീസ് അവതരിപ്പിച്ചിരുന്നു. ഇനി പൊലീസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എന്താ കാര്യം എന്ന് ചോദിക്കുന്ന കാര്യം വിദൂരമല്ല.

Tags:    

Similar News