പൊകെമാന്‍ ഗെയിമിനെതിരെ മുന്നറിയിപ്പുമായി യുഎഇ ടെലികോം അതോറിറ്റി

Update: 2018-05-11 03:44 GMT
Editor : Sithara
പൊകെമാന്‍ ഗെയിമിനെതിരെ മുന്നറിയിപ്പുമായി യുഎഇ ടെലികോം അതോറിറ്റി

കൗമാരക്കാരെ ആകര്‍ഷിക്കാനായി പുറത്തിറക്കിയ പോകെമാന്‍ ഗെയിമിനോടുള്ള ഭ്രമം ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎഇ ടെലികോം ക്രമീകരണ അതോറിറ്റി.

കൗമാരക്കാരെ ആകര്‍ഷിക്കാനായി പുറത്തിറക്കിയ പോകെമാന്‍ ഗെയിമിനോടുള്ള ഭ്രമം ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎഇ ടെലികോം ക്രമീകരണ അതോറിറ്റി. ഈ മാസം 27ന് പുതിയ ഗെയിം യുഎഇയില്‍ പുറത്തിറങ്ങാനിരിക്കെയാണ് ട്രായ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

കുട്ടികളെ ഭ്രമാത്മക ലോകത്തേക്ക് കൊണ്ടുപോകാന്‍ പോന്ന ഗെയിം അവരെ അപകടത്തില്‍ ചാടിക്കുമെന്ന് കരുതുന്നവരാണ് കൂടുതല്‍. പോയ വാരത്തിലാണ് അമേരിക്ക, ആസ്ത്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളില്‍ പോകെമാന്‍ ഗെയിം പുറത്തിറങ്ങിയത്. ഡൗണ്‍ലോഡിങ് പട്ടികയില്‍ ഗെയിം ഏറെ മുന്നിലുമാണ്. എന്നാല്‍ ക്രിമിനല്‍ നടപടികള്‍ക്കു പുറമെ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഗെയിം പാതയൊരുക്കുമെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗെയിമില്‍ ഏര്‍പ്പെടുന്നവരുടെ സ്വകാര്യത ലംഘിക്കാനും കവര്‍ച്ചക്ക് അവസരം ഒരുക്കാനും ക്രിമിനലുകള്‍ പോകെമാന്‍ ഗെയിം ഉപയോഗിച്ചേക്കുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ട്രായ് ചൂണ്ടിക്കാട്ടി.

സിഡ്നിയില്‍ പോകെമാന്‍ ഗെയിമില്‍ ഏര്‍പ്പെട്ടവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ ഗെയിമില്‍ മുഴുകിയ ചിലര്‍ അപകടത്തില്‍പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News