കിഴക്കന്‍ പ്രവിശ്യ വേനല്‍ക്കാല ഉത്സവത്തിന് ഇന്ന് തിരി തെളിയും

Update: 2018-05-13 08:02 GMT
Editor : Jaisy
കിഴക്കന്‍ പ്രവിശ്യ വേനല്‍ക്കാല ഉത്സവത്തിന് ഇന്ന് തിരി തെളിയും

"മഹർജാൻ സൈഫ് അശ്ശർഖിയ്യ '' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഉത്സവം കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്യും

Full View

മുപ്പത്തി ഏഴാമത് കിഴക്കന്‍ പ്രവിശ്യ വേനല്‍ക്കാല ഉത്സവത്തിന് ഇന്ന് ദമ്മാം കോര്‍ണിഷില്‍ തിരി തിളിയും. "മഹർജാൻ സൈഫ് അശ്ശർഖിയ്യ '' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഉത്സവം കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്യും.

ദമ്മാം നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന അമ്പതോളം വൈജ്ഞാനിക വിനോദ കലാ പരിപാടികളാണ് അണിയറയിൽ തയ്യാറാകുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു.

Advertising
Advertising

പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വർണാഭമായ കലാവിഷ്ക്കാരങ്ങളിൽ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള കലാകാരന്‍മാരും അതിഥികളും പങ്കെടുക്കും. ആധുനിക സംവിധാനങ്ങളോടെ മികച്ച ശബ്ദ - വെളിച്ച ക്രമീകരണങ്ങളോടെയാണ് വലിയ ടെന്റുകളിൽ വേദി സജ്ജീകരിച്ചിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷക്കായി നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 80 ഓളം നിരീക്ഷണ കാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

പരമ്പരാഗത സംഗീത ഉപകരണങ്ങൾ, പുരാവസ്തു കരകൗശല വസ്തുക്കൾ തുടങ്ങിയ അറബികളുടെ പരമ്പരാഗത ജീവിത രീതിയെ ഓർമപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടാകും. പുതു തലമുറക്ക് അന്യം നിന്ന് പോവുന്ന അറബികളുടെ സമ്പുഷ്ട സാംസ്ക്കാരിക പൈതൃകത്തെയും ചരിത്രത്തെയും പാരമ്പര്യ കലാരൂപങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന പവലിയനുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. 18 ദിനങ്ങൾ നീളുന്ന മേളക്ക് ആഗസ്റ്റ് 27 ന് തിരശ്ശീല വീഴും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News