ഖത്തറിലെ യൂത്ത് ഫോറംതൊഴിലന്വേഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു

Update: 2018-05-14 19:55 GMT
Editor : admin
ഖത്തറിലെ യൂത്ത് ഫോറംതൊഴിലന്വേഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു

ജൂണ്‍ നാല് ശനിയാഴ്ച വൈകിട്ട് 6 30 ന് മന്‍സൂറയിലെ അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടക്കുക.

ഖത്തറിലെ യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ തൊഴിലന്വേഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ നാല് ശനിയാഴ്ച വൈകിട്ട് 6 30 ന് മന്‍സൂറയിലെ അസോസിയേഷന്‍ ഹാളിലാണ് പരിപാടി നടക്കുക. ഖത്തറിലെ പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ എങ്ങനെ പുതിയ തൊഴിലുകള്‍ കണ്ടെത്താം എന്ന വിഷയത്തില്‍ അല്‍ ജാബിര്‍ എഞ്ചിനീയറിംഗിലെ പ്ലാനിംഗ് എഞ്ചിനീയറും കരിയര്‍ ഗൈഡുമായ അംജദ് ഹനാന്‍ ക്ലാസെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെയര്‍ദോഹ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴിയോ കെയര്‍ദോഹ അറ്റ് ജി മെയില്‍ ഡോട്ട് കോം എന്ന ഇ മെയില്‍ വിലാസം വഴിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News