ദുബൈ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യപരിശോധനക്ക് സ്മാര്‍ട്ട് സംവിധാനങ്ങള്‍

Update: 2018-05-17 17:16 GMT
ദുബൈ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യപരിശോധനക്ക് സ്മാര്‍ട്ട് സംവിധാനങ്ങള്‍

നഗരസഭയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭക്ഷ്യവസ്തുക്കളാണോ വിപണിയില്‍ വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും

ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധനക്ക് സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നഗരസഭയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഭക്ഷ്യവസ്തുക്കളാണോ വിപണിയില്‍ വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും. ഇതിനായ സ്വിസ് കമ്പനിയുമായി നഗരസഭ കരാര്‍ ഒപ്പുവെച്ചു.

ഹലാല്‍ ഉല്‍പന്നങ്ങള്‍ എന്ന പേരില്‍ വില്‍ക്കുന്ന വസ്തുക്കള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പുതിയ സാങ്കേതിക സംവിധാനത്തിന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സ്വിസ് കമ്പനിയായ സിക്പയുമായാണ് കരാറിലെത്തിയത്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയും സിക്പ സി.ഇ.ഒ ഫിലിപ്പ് ഏമനുമാണ് കരാറില്‍ ഒപ്പിട്ടത്.

Advertising
Advertising

സ്മാര്‍ട്ട് ട്രാക്ക് ആന്‍ഡ് ട്രേസ് സാങ്കേതികവിദ്യയാണ് പരിശോധനകള്‍ക്കായി ഉപയോഗപ്പെടുത്തുക. പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഇത്തരത്തില്‍ പരിശോധിക്കാം. ഉല്‍പന്നങ്ങളുടെ ഉറവിടം തിരിച്ചറിയാനും അംഗീകാരമില്ലാത്ത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നറിയാനും ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ആദ്യഘട്ടത്തില്‍ കുടിവെള്ള ബോട്ടിലുകളും ഹലാല്‍ ഉല്‍പന്നങ്ങളുമായിരിക്കും പരിശോധനക്ക് വിധേയമാക്കുക. വിപണിയിലുള്ള കുടിവെള്ള ബോട്ടിലുകളുടെയും വെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ പരിശോധനയിലൂടെ കഴിയുമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

Tags:    

Similar News