ഖത്തറിലെ ലേബര്‍ ക്യാമ്പിലൊരുക്കിയ മെയ് ദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

Update: 2018-05-17 20:10 GMT
Editor : Jaisy
ഖത്തറിലെ ലേബര്‍ ക്യാമ്പിലൊരുക്കിയ മെയ് ദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

ഉംസലാല്‍ അലിയിലെ ക്യൂ ടെക് ലേബര്‍ ക്യാമ്പിലാണ് വ്യത്യസ്തമായ തൊഴിലാളി ദിനാഘോഷം അരങ്ങേറിയത്

വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ചേര്‍ന്ന് ഖത്തറിലെ ഒരു ലേബര്‍ ക്യാമ്പിലൊരുക്കിയ മെയ് ദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി .ഉംസലാല്‍ അലിയിലെ ക്യൂ ടെക് ലേബര്‍ ക്യാമ്പിലാണ് വ്യത്യസ്തമായ തൊഴിലാളി ദിനാഘോഷം അരങ്ങേറിയത്.

Full View

ഇന്ത്യ , ശ്രീലങ്ക , നേപ്പാള്‍ , ബംഗ്ലാദേശ് തുടങ്ങിയവിടങ്ങളില്‍ നന്നുള്ള തൊഴിലാളികള്‍ ഒത്തു ചേര്‍ന്നാണ് ലേബര്‍ ക്യാമ്പില്‍ മെയ് ദിനാഘോഷം സംഘടിപ്പിച്ചത്. ക്യാമ്പിലെ മുതിര്‍ന്ന തൊഴിലാളികളായ ഇസ്മയില്‍ ചെപ്പനവും സീതി പട്ടണക്കാടും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. റേഡിയോ മലയാളം 98.6 ലെ ആര്‍ജെ കളും പരിപാടിയില്‍ പങ്കാളികളായി തൊഴിലാളികളുടെ ആരോഗ്യവും മാനസികോല്ലാസവും ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികള്‍ക്കാണ് ഉംസലാല്‍ അലി ക്യു ടെക് ലേബര്‍ ക്യാമ്പില്‍ തുടക്കമായത്. ക്യാമ്പ് ബോസ് ബാബുരാജ് , സ്‌റ്റോര്‍ ഇന്‍ചാര്‍ജ്ജ് രഘു അനന്തന്‍ , ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് ശഫീഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News